തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ നിന്ന് രണ്ട് കിലോ സ്വർണം പിടിച്ചെടുത്തു. രാവിലെ ദുബായിൽനിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിന്റെ സീറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സ്വർണ്ണമാണ് ഡിആർഐ പിടികൂടിയത്. ഈ സീറ്റിൽ യാത്ര ചെയ്ത വഞ്ചിയൂർ ക്രൈം എസ്.ഐ സഫീറിനെ ഡിആർഐ ചോദ്യം ചെയ്യുകയാണ്. സഫീറിനൊപ്പമുണ്ടായിരുന്ന വനിതാ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നുണ്ട്. സ്വർണം കണ്ടെത്തിയ സീറ്റിന്റെ അതേ നിരയിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെയും മെഴിയെടുക്കും. സഫീർ ബന്ധുക്കളെ കാണുന്നതിന് വേണ്ടി ഗൾഫിൽ പോകുന്നുവെന്ന് അറിയിച്ച ശേഷമാണ് വഞ്ചിയൂർ സ്റ്റേഷനിൽനിന്ന് അവധിയെടുത്തിരുന്നത്. ഇതുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരുന്നതേയുള്ളുവെന്ന് ഡിആർഐ വ്യത്തങ്ങൾ സൂചിപ്പിച്ചു. Content Highlights;two kilogram gold seized in thiruvananthapuram, customs questioning vanchiyoor SI
from mathrubhumi.latestnews.rssfeed https://ift.tt/34psIzJ
via
IFTTT