Breaking

Monday, December 16, 2019

റേപ് ഇന്‍ ഇന്ത്യ പരാമര്‍ശം; സ്മൃതിയുടെ പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരണം തേടി

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നൽകിയ പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ, ജാർഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം ആരാഞ്ഞു. ജാർഖണ്ഡിലെ ഗോഡ്ഡയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ നടത്തിയ റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിനെതിരെയാണ് സ്മൃതി ഇറാനി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ഇതിനു പിന്നാലെയാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ജാർഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് പ്രതികരണം ആരാഞ്ഞത്. സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെന്നാണ് സ്മൃതി പരാതിയിൽ ആരോപിക്കുന്നത്. രാഹുലിനെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും അവർ വെള്ളിയാഴ്ച നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ബി.ജെ.പി. അംഗങ്ങൾ ബഹളം വെച്ചിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിൽക്കുകയാണ്. Correction: Election Commission of India has sought response from Jharkhand Chief Electoral Officer, on Union Minister Smriti Iranis complaint against Rahul Gandhi for his rape in India remark during a rally in Godda on December 12. #JharkhandAssemblyPolls pic.twitter.com/LURczyjquk — ANI (@ANI) December 16, 2019 content highlights:rape in india remark, election commission seeks response from jharkhand chief electoral Officer


from mathrubhumi.latestnews.rssfeed https://ift.tt/38JE7xC
via IFTTT