Breaking

Saturday, December 14, 2019

മതന്യൂനപക്ഷങ്ങളുടെ അവകാശം ഇന്ത്യ സംരക്ഷിക്കണം- യുഎസ്

വാഷിങ്ടൺ: മത ന്യൂനപക്ഷ അവകാശം ഇന്ത്യസംരക്ഷിക്കണമെന്ന് അമേരിക്ക. പൗരത്വഭേദഗതി ബില്ലിന് അംഗീകാരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവന. ഇത് ആദ്യമായാണ് പൗരത്വ ഭേദഗതി ബില്ലിനെ സംബന്ധിച്ച് അമേരിക്ക ആശങ്ക വ്യക്തമാക്കുന്നത്. പൗരത്വഭേദഗതി ബില്ലുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ ഞങ്ങൾ വീക്ഷിക്കുന്നുണ്ട്. മതസ്വാതന്ത്ര്യത്തോടുള്ള ബഹുമാനവും നിയമപ്രകാരം തുല്യ പരിഗണനയും നമ്മുടെ രണ്ട് ജനാധിപത്യ രാജ്യങ്ങളുടെയുംഅടിസ്ഥാന തത്വങ്ങളാണ്.ഇന്ത്യയുടെ ഭരണഘടനയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും അനുസൃതമായി മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ അമേരിക്ക ഇന്ത്യയോട് അഭ്യർത്ഥിക്കുന്നു. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. Content Highlights: United States, India to protect the rights, religious minorities, Citizenship (Amendment) Bill


from mathrubhumi.latestnews.rssfeed https://ift.tt/2YMLZcV
via IFTTT