Breaking

Saturday, December 14, 2019

ഭക്ഷ്യസുരക്ഷയിൽ കേരളം മുന്നിൽ; ഒപ്പം സുരക്ഷിതമല്ലാത്ത ഭക്ഷണവും

കൊച്ചി: സുരക്ഷിതമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിൽ കേരളം മികച്ച സംസ്ഥാനങ്ങളുടെ പട്ടികയിലാണെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഉത്തർപ്രദേശ്, ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ജമ്മുകശ്മീർ, ബിഹാർ, ഡൽഹി, ചണ്ഡീഗഢ് എന്നിവയാണ് കേരളത്തോടൊപ്പമുള്ളത്. സുരക്ഷയ്ക്കുപുറമേ, ഗുണനിലവാരം, ശുചിത്വം, പരിശോധന, നിയമനടപടി എന്നിവയുടെ അടിസ്ഥാനത്തിലാണ് അതോറിറ്റി മികവ് നിശ്ചയിച്ചിട്ടുള്ളത്. ഛത്തീസ്ഗഢ്, ഹിമാചൽപ്രദേശ്, കർണാടക, അസം, ജാർഖണ്ഡ്, ഒഡിഷ, പശ്ചിമബംഗാൾ, തെലങ്കാന, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെ പ്രകടനം തീരെ മോശമാണ്. കേരളം മുൻപന്തിയിലാണെങ്കിലും പട്ടികയിലുള്ള മറ്റുപല സംസ്ഥാനങ്ങളെക്കാളും സുരക്ഷിതമല്ലാത്ത ഭക്ഷണം വിളമ്പുന്ന ഇടംകൂടിയാണ്. 2018-19ൽ കേരളത്തിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ 4378 ഭക്ഷണസാമ്പിൾ പരിശോധിച്ചു. ഇതിൽ 201 എണ്ണം സുരക്ഷിതമല്ല. 321 എണ്ണം നിശ്ചിത ഗുണനിലവാര മാനദണ്ഡം പാലിക്കാത്തതാണെന്നും കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ ലേബലും മറ്റും തയ്യാറാക്കിയതിന്റെപേരിൽ 259 കേസുമെടുത്തു. സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഈ കാലയളവിൽ 102 ക്രിമിനൽ കേസെടുത്തു. 565 സിവിൽ കേസും. 339 കേസുകളിൽ 1.11 കോടി രൂപ പിഴയീടാക്കി. കേരളത്തിൽ നടപ്പുവർഷം 6000 സാമ്പിൾ പരിശോധിക്കാനാണ് തീരുമാനം. രാജ്യത്തൊട്ടാകെ സിവിൽ കേസുകളിൽ 36 ശതമാനം വർധനയുണ്ടായിട്ടുണ്ട്. പിഴയീടാക്കാവുന്ന കേസുകളിൽ 67 ശതമാനം വർധനയും. Content Highlights:kerala achieves top post in food safety authority report


from mathrubhumi.latestnews.rssfeed https://ift.tt/2tc3PKF
via IFTTT