മുംബൈ:മഹാരാഷ്ട്രയിൽ അധികാരമേറ്റ ഉദ്ധവ് താക്കറെ സർക്കാർ ബിജെപി സർക്കാരിന്റെ തീരുമാനങ്ങളിൽ തിരുത്തൽ തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോർപറേഷൻ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദർശനത്തിന്റെ സംഘാടന ചുമതലയുടെ കരാറാണ് ഉദ്ധവ് ചുമതലയേറ്റ ദിവസം റദ്ദാക്കിയത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആൻഡ് സൺസ് എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് നൽകിയ 321 കോടിയുടെ കരാറാണ് റദ്ദാക്കിയത്.കരാറിന് പിന്നിൽ നിന്ന് വൻ അഴിമതിയെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു 2017 ഡിസംബർ 26നാണ് ടൂറിസം വികസന കോർപറേഷൻ ഈ കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. നന്ദുർബാറിൽ സംഘടിപ്പിക്കുന്ന സരംഗ്ഖേദ ചേതക് ഉത്സവത്തിന്റെ നടത്തിപ്പിനാണ് കരാർ നൽകിയത്. നേരത്തെ കുംഭമേള, റാൻ ഉത്സവം എന്നിവയുടെ സംഘാടന കരാർ മുമ്പ് ലഭിച്ച കമ്പനിയാണ് ലല്ലൂജി ആൻഡ് സൺസ്. നവംബർ 28ന് ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാർ അധികാരമേറ്റ അന്ന് തന്നെയാണ് ചീഫ് സെക്രട്ടറി അജോയ് മെഹ്തത്തയുടെ ഉത്തരവിനെ തുടർന്ന് ടൂറിസം വികസന കോർപറേഷൻ കരാർ റദ്ദാക്കിയത്. Content Highlights:The firm had previously been associated with the Kumbh Mela and Rann Utsav
from mathrubhumi.latestnews.rssfeed https://ift.tt/2RdMZ8o
via
IFTTT