Breaking

Tuesday, December 3, 2019

വിക്രം ലാന്‍ഡര്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത് ചെന്നൈക്കാരനായ ഷൺമുഖയെന്ന് നാസ

ചെന്നൈ:ചന്ദ്രോപരിതലത്തിൽ ദിശ മാറി പതിച്ച വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ നാസയെ സഹായിച്ചത് ചെന്നൈക്കാരനായ എൻജിനീയർ ഷൺമുഖ സുബ്രഹ്മണ്യൻ. നാസശാസ്ത്രജ്ഞരാണ് ലാൻഡർ കണ്ടെത്താൻ തങ്ങളെസഹായിച്ചത് ഇന്ത്യക്കാരനായ ഷൺമുഖയാണെന്ന വെളിപ്പെടുത്തൽ നടത്തിയത്. സെപ്റ്റംബർ 7നാണ് ലാൻഡിങ്ങിനിടെ ലാൻഡറുമായുള്ള ആശയവിനിമയം ഐഎസ്ആർഒയ്ക്ക്നഷ്ടമാകുന്നത്.പിന്നീട് ലാൻഡറിനെ കുറിച്ച് യാതൊരു വിവരവുമുണ്ടായിരുന്നില്ല. എന്നാൽ ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വിവരം ചെവ്വാഴ്ചയാണ് നാസ പുറത്ത വിട്ടത്.ലാൻഡറിന്റെ അവശിഷ്ടങ്ങളുടെയും ലാൻഡർ പതിക്കുമ്പോൾ ചന്ദ്രോപരിതലത്തിലെ മണ്ണിനുണ്ടായ വ്യത്യാസങ്ങളും പഠനവിധേയമാക്കിയുള്ള ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. നാസയുടെ എൽആർ ഒർബിറ്റർ കാമറയാണ് ചിത്രങ്ങൾ പകർത്തിയത്. ശാസ്ത്രജ്ഞനായ ഷൺമുഖ സുബ്രഹ്മണ്യൻ ലാൻഡർ പതിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങൾ പഠനവിധേയമാക്കിയാണ് നിഗമനത്തിലെത്തിയതെന്നും നാസ പറയുന്നു. ലാൻഡറിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത് ചിത്രങ്ങൾ താരതമ്യം ചെയ്താണ്. ലാൻഡർ ഇടിച്ചിറങ്ങിയതിന്റെ 750 മീറ്റർ വടക്കു പടിഞ്ഞാറു ഭാഗത്തു നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തുന്നത് എന്നാണ് നാസയുടെ പ്രസ്താവനയിൽ പറയുന്നത്. ലാൻഡർ ഇടിച്ചിറങ്ങുന്നതിനു മുമ്പും ശേഷവുവുമുള്ള മൊസൈക്ക് ഇമേജുകൾ ട്വിറ്ററിൽ പങ്കുവെച്ച് കൊണ്ട് അത് താരതമ്യം ചെയ്ത് വിശകലനം നടത്താനായി പൊതുജനങ്ങളോട് നാസ ആവശ്യപ്പെട്ടിരുന്നു. സെപ്റ്റംറംബർ 26നാണ് അത്തരമൊരു കുറിപ്പ് നാസയിട്ടത്. തുടർന്നാണ് ഷൺമുഖ അത്തരമൊരു ഉദ്യമത്തിന് മുതിർന്നത്. Is this Vikram lander? (1 km from the landing spot) Lander might have been buried in Lunar sand? @LRO_NASA @NASA @isro #Chandrayaan2 #vikramlanderfound #VikramLander pic.twitter.com/FTj9G6au9x — Shan (@Ramanean) October 3, 2019 ലാൻഡറിനെ കണ്ടെത്താൻ നാസയ്ക്കു പോലും കഴിയാത്തതാണ് തന്നിൽ ആകാംക്ഷയുണ്ടാക്കിയതെന്നാണ് ഷൺമുഖ പറയുന്നത്. രണ്ട് ചിത്രങ്ങളും ലാപ്ടോപ്പിൽ നോക്കി ഞാൻ താരതമ്യം ചെയ്തു. ഒരുവശത്ത് പഴയ ചിത്രവും മറുവശത്ത് പുതിയ ചിത്രവും വെച്ചായിരുന്നു താരതമ്യം.അതിന് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും മറ്റ് സുഹൃത്തുക്കളും സഹായിച്ചു, ഷൺമുഖ പറയുന്നു. ബുദ്ധിമുട്ടായിരുന്നെങ്കിലും താൻ നന്നായി പരിശ്രമിച്ചിരുന്നു. നന്നായി കഠിനാധ്വാനം ചെയ്തു. സ്പെസ് സയൻസിൽ തനിക്ക് പണ്ടേ താതപര്യമായിരുന്നുവെന്നും ഷൺമുഖ പറഞ്ഞു. സുബ്രഹ്മണ്യന്റെ നിഗമനങ്ങളാണ് ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സഹായിച്ചതെന്ന്നാസ ശാസ്ത്രജ്ഞനായനോഹ പെട്രോ വാർത്ത ഏജൻസിയോട് പറഞ്ഞു. ചിത്രത്തിന്റെ ഓരോ പിക്സലും പഠനവിധേയമാക്കിയാണ് നാസയ്ക്കു പോലും കണ്ടെത്താൻ കഴിയാത്ത നിഗമനങ്ങൾ ഷൺമുഖ നടത്തിയതെന്നും പെട്രോ പറഞ്ഞു. content highlights:Chennai engineer Shanmukhahelped NASA to find the vikram Lander


from mathrubhumi.latestnews.rssfeed https://ift.tt/2Rgu4d0
via IFTTT