Breaking

Monday, December 16, 2019

മണിപ്പുര്‍ ഗവര്‍ണര്‍ക്ക് നേരെ ആലുവയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം

കൊച്ചി:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് മണിപ്പുർ ഗവർണർ നജ്മ ഹെപ്ത്തുള്ളയെ ആലുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചു. ലക്ഷദ്വീപ് സന്ദർശനത്തിനായി ഇന്നലെ വൈകീട്ടാണ് നജ്മ ഹെപ്ത്തുള്ള കേരളത്തിലെത്തിയത്. രാവിലെ ആലുവ പാലസിൽനിന്ന് ലക്ഷദ്വീപിലേക്ക് പോകും വഴിയാണ് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടൻ തന്നെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഇതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തരുടെ ചോദ്യത്തിന് മണിപ്പുർ സർക്കാരോ മണിപ്പുരിലെ ജനങ്ങളോ നിലവിൽ പൗരത്വ നിമയവുമായി ബന്ധപ്പെട്ട് എതിർപ്പ് ഉന്നയിക്കുന്നില്ല എന്ന പ്രതികരണം മാത്രമാണ് ഗവർണർ നൽകിയത്. മറ്റു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താൻ അഭിപ്രായം പറയുന്നില്ലെന്നും നജ്മ ഹെപ്ത്തുള്ള പറഞ്ഞു. Content Highlights; youth congress protest against manipur governor


from mathrubhumi.latestnews.rssfeed https://ift.tt/2PoQtU7
via IFTTT