Breaking

Tuesday, December 24, 2019

നെടുമ്പാശ്ശേരിയില്‍ സ്വര്‍ണ വേട്ട, മൂന്നേമുക്കാല്‍ കിലോ സ്വര്‍ണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച മൂന്നേമുക്കാൽ കിലോ സ്വർണം പിടിച്ചെടുത്തു. ക്യാപ്സൂൾ, പേസ്റ്റ് എന്നീ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. ഷാർജയിൽ നിന്നും ദുബായിൽ നിന്നും എത്തിയ മലപ്പുറം, കോഴിക്കോട് സ്വദേശികളിൽ നിന്നാണ് അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടിയത്. ഒന്നേകാൽ കിലോ സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയും രണ്ടരക്കിലോ സ്വർണം പേസ്റ്റ് രൂപത്തിലാക്കിയുമാണ് ശരീരത്തിൽ ഒളിപ്പിച്ചും കാലിൽ കെട്ടിവെച്ചും ഇവർ കടത്താൻ ശ്രമിച്ചത്. ഒന്നേകാൽ കോടി വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. എയർ കസ്റ്റംസ് ഇന്റലിജൻസാണ് സ്വർണക്കടത്ത് പിടികൂടിയത്. സംഭവത്തിൽ മൂന്നുപേർ പിടിയിലായി. Content Highlights:three and a half kilos of gold seized in Nedumbasseri Airport


from mathrubhumi.latestnews.rssfeed https://ift.tt/2sjtZLB
via IFTTT