Breaking

Tuesday, December 24, 2019

സ്റ്റേഡിയങ്ങളില്‍ നിറയാറുള്ള ആ സച്ചിന്‍... സച്ചിന്‍ വിളിക്ക് തുടക്കമിട്ടതാര്?

മുംബൈ: 24 വർഷം നീണ്ട കരിയർ, 664 മത്സരങ്ങൾ, 34,357 റൺസ്, 100 സെഞ്ചുറികൾ സച്ചിൻ രമേശ് തെണ്ടുൽക്കറെന്ന മഹാപ്രതിഭയുടെ കളിക്കണക്കുകൾ ഇങ്ങനെ പോകുന്നു. ക്രിക്കറ്റ് മതവും സച്ചിൻ ദൈവവുമായപ്പോൾ ഓരോ തവണ ആ ചെറിയ മനുഷ്യൻ ക്രിക്കറ്റ് മൈതാനങ്ങളിലേക്ക് കാലെടുത്ത് വെച്ചപ്പോഴും കാതടപ്പിക്കുന്ന ശബ്ദത്തിൽ സച്ചിൻ... സച്ചിൻ വിളികൾ മുഴങ്ങി. എപ്പോഴെല്ലാം സച്ചിൻ മൈതാനത്തിറങ്ങിയോ അപ്പോഴെല്ലാം ഈ സച്ചിൻ... സച്ചിൻ വിളികൾ അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചിരുന്നു. എന്നാൽ ഈ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് ആർക്കെങ്കിലും അറിയാമോ? ഇപ്പോഴിതാ സാക്ഷാൽ സച്ചിൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യ ടുഡെയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. സച്ചിൻ... സച്ചിൻ വിളിക്ക് തുടക്കമിട്ടത് ആരാണെന്ന് നിങ്ങൾക്കറിയാമോ? അതെന്റെ അമ്മയാണ് (രജനി തെണ്ടുൽക്കർ). എനിക്ക് അഞ്ചു വയസുള്ളപ്പോഴാണത്. ഞങ്ങൾ താമസിക്കുന്ന കെട്ടിടത്തിന് പുറത്ത് ഞാൻ കൂട്ടുകാരുമൊത്ത് കളിക്കുകയായിരിക്കും. വൈകീട്ട് ഏഴരയോടടുക്കുമ്പോൾ അമ്മ എന്നെ വിളിക്കാൻ വരും. എന്നാൽ പോകാൻ എനിക്ക് തീരെ താത്പര്യമുണ്ടാകില്ല. ആ സമയത്ത് ബാൽക്കണിയിൽ നിന്ന് അമ്മ സച്ചിൻ... സച്ചിൻ എന്ന് വിളിച്ചുകൊണ്ടിരിക്കും, അദ്ദേഹം പറഞ്ഞു. സ്റ്റേഡിയങ്ങളിലെ ഈ സച്ചിൻ... സച്ചിൻ വിളികൾ പലപ്പോഴും തനിക്ക് തന്നെ അവിശ്വസനീയമായി തോന്നാറുണ്ടെന്നും അത് ആസ്വദിക്കാറുണ്ടെന്നും സച്ചിൻ കൂട്ടിച്ചേർത്തു. Content Highlights:Sachin Tendulkar reveals who first started famous Sachin Sachin chant


from mathrubhumi.latestnews.rssfeed https://ift.tt/2PSMeR9
via IFTTT