തിരുവനന്തപുരം: രാജ്യത്തെ മതരാഷ്ട്രമാക്കാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരേ സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്തസത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. "പൗരത്വ ഭേദഗതി നിയമം കേരളം ഒറ്റകെട്ടായി എതിർക്കുന്നു. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നു.അത് വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നത്.സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷത്തിന്റെ സംയുക്ത പ്രതിഷേധം ഇതാണ് കാണിക്കുന്നത്. രാജ്യത്തുടനീളം ഇപ്പോഴുള്ള ഗുരുതരമായ ഈ പ്രതിസന്ധി ചിലർ ബോധപൂർവം സൃഷ്ടിച്ചതാണ്",മുഖ്യമന്ത്രി പറഞ്ഞു. "ഭരണഘടനാ മൂല്യങ്ങൾ തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എല്ലാ മതവിശ്വാസികൾക്കുംമതവിശ്വാസം ഇല്ലാത്തവർക്കും ജീവിക്കാനുള്ള മതനിരപേക്ഷ രാജ്യമാണ് ഇന്ത്യ. ഈ രാജ്യത്താണ് ഇത്തരത്തിലൊരു പൗരത്വ ഭേദഗതി നിയമം പാസാക്കിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ ഒന്നും തന്നെ സംസ്ഥാനം അംഗീകരിക്കില്ല. മതത്തിന്റെയും ലിംഗത്തിന്റെയും പേരിലുള്ള വേർതിരിവ് അംഗീകരിക്കില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പൗരത്വ ഭേദഗതി നിമയത്തിലെ യുക്തി രാഹിത്യം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്." രാജ്യമാകെ ഉയർന്നുവന്ന പ്രതിഷേധത്തിൽ കേരളമാകെ ഒറ്റക്കെട്ടായി നീങ്ങുന്നുവെന്ന സന്ദേശം ലോകത്തിന് നൽകുന്നതാണ് ഈ കൂട്ടായ്മയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് പുറമേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാർ, എൽഡിഎഫ്-യുഡിഎഫ് കക്ഷിനേതാക്കൾ തുടങ്ങിയവർ സത്യാഗ്രഹത്തിൽ പങ്കെടുത്തു. കേന്ദ്ര സർക്കാർ നയത്തിനെതിരേ ഈ സർക്കാറിന്റെ കാലത്ത് ആദ്യമായാണ് ഇടതു-ഐക്യമുന്നണി നേതാക്കൾ സംയുക്ത സമരം നടത്തിയത്. Content Highlights;RSS trying to make India a religious nation - pinarayi vjayan
from mathrubhumi.latestnews.rssfeed https://ift.tt/2LYa6A6
via
IFTTT