ചെന്നൈ:വെസ്റ്റിൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ രവീന്ദ്ര ജഡേജയുടെ റൺ ഔട്ട് വിധിച്ച അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധമറിയിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. ക്രിക്കറ്റിൽ ഇങ്ങനെ ഒരു സംഭവം ഇതുവരെ കണ്ടിട്ടില്ലെന്നും നിയമം എവിടെയാണെന്ന് തനിക്കറിയില്ലെന്നും കോലി വ്യക്തമാക്കി. ഇക്കാര്യത്തിൽ മാച്ച് റഫറിയും അമ്പയറും തീരുമാനമെടുക്കണം. ഗ്രൗണ്ടിന് പുറത്തുള്ളവരല്ല ഔട്ട് ആണോ എന്ന് വിധിക്കേണ്ടത്. കോലി കൂട്ടിച്ചേർത്തു. മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോലി. ഇന്ത്യയുടെ ഇന്നിങ്സിന്റെ 48-ാം ഓവറിലാണ് ജഡേജ സിംഗിളിന് ശ്രമിക്കുന്നതിനിടയിൽ റൺഔട്ടായത്. റോസ്റ്റൺ ചേസിന്റെ ഡയറക്ട് ത്രോ സ്റ്റമ്പിൽ കൊള്ളുമ്പോൾ ജഡേജ നേരിയ വ്യത്യാസത്തിൽ ക്രീസിന് പുറത്തായിരുന്നു. പക്ഷേ വിൻഡീസ് ഫീൽഡർമാർ ഔട്ടിന് അപ്പീൽ ചെയ്തില്ല. റോസ്റ്റൺ ചേസും വിൻഡീസ് ക്യാപ്റ്റൻ കീറൺ പൊള്ളാർഡും ഫീൽഡ് അമ്പയർ ഷോൺ ജോർജ്ജിന് അരികിലെത്തി അത് ഔട്ടാണോ എന്നു ചോദിച്ചു. എന്നാൽ ഷോൺ ജോർജ്ജ് ഔട്ട് വിധിക്കുകയോ തീരുമാനം മൂന്നാം അമ്പയർക്ക് വിടുകയോ ചെയ്തില്ല. എന്നാൽ പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഈ വീഡിയോ കാണിച്ചതോടെ തീരുമാനം തേഡ് അമ്പയർക്ക് വിടുകയായിരുന്നു. മൂന്നാം അമ്പയർ ഔട്ടും വിധിച്ചു. ഇതോടെ വിരാട് കോലിക്ക് ദേഷ്യമടക്കാനായില്ല. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ കോലി ഗ്രൗണ്ടിൽ ബൗണ്ടറി ലൈനിന് അരികിൽ വരെയെത്തി തന്റെ ദേഷ്യം പ്രകടിപ്പിച്ചു. അപ്പോഴേക്കും ജഡേജ ഡ്രസ്സിങ് റൂമിലേക്ക് നടന്നിരുന്നു. ഇതോടെ കോലി ഗ്രൗണ്ടിൽ ഇറങ്ങിയില്ല. ഔട്ടാകുമ്പോൾ 21 പന്തിൽ 21 റൺസെന്ന നിലയിലായിരുന്നു ജഡേജ. Content Highlights: Virat Kohli Hits Out At Officials Over Jadejas Controversial Run
from mathrubhumi.latestnews.rssfeed https://ift.tt/2EiXPCg
via
IFTTT