Breaking

Monday, December 16, 2019

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ യുവജന സംഘടനകളുടെ പ്രതിഷേധം

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേയുവജന സംഘടനകളുടെ പ്രതിഷേധം. കുസാറ്റിൽ വൈസ് ചാൻസലർമാരുടെ യോഗത്തിന് നേതൃത്വം നൽകാനെത്തിയ ഗവർണർക്ക് നേരെയാണ് പ്രതിഷേധം. കുസാറ്റിന്റെ പ്രധാന കവാടത്തിനു മുന്നിലാണ് പ്രകടനമായെത്തിയ യു.ഡി.എഫ്. യുവജന സംഘടനപ്രവർത്തകർ പ്രതിഷേധമുയർത്തിയത്. ഏതാനും പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. ഇതിനിടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ മറ്റൊരു വഴിയിലൂടെ ഗവർണറെ പോലീസ് സർവകലാശാലയിലെത്തിച്ചു. കാത്തു നിന്ന പ്രവർത്തകർ വിവരമറിഞ്ഞതോടെ ഗോബാക്ക് വിളികളുമായി പിരിഞ്ഞു പോയി. Content Highlights:Youth Organisation protest against Kerala Governor Arif Mohammad Khan


from mathrubhumi.latestnews.rssfeed https://ift.tt/2M0k6Jc
via IFTTT