തിരുവനന്തപുരം: സ്റ്റേഡിയം നിറഞ്ഞ് കനത്തമഴ പെയ്തിട്ടും സ്പോർട്സ് ഹബ്ബിൽ കാണികൾ മണിക്കൂറുകളോളം കാത്തിരുന്നു. തിരുവനന്തപുരത്തിന്റെ മണ്ണിൽ മൂന്നുപതിറ്റാണ്ടിനുശേഷം വിരുന്നെത്തിയ ക്രിക്കറ്റ് മാമാങ്കം കാണാൻ മഴ നനഞ്ഞ് കാത്തിരുന്നവർ ഇന്ത്യയുടെ ജയം കണ്ട ശേഷമാണ് മടങ്ങിയത്. 2017 നവംബറിലായിരുന്നു അത്. സ്പോർട്സ് ഹബ്ബ് സ്റ്റേഡിയത്തിലെ ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. മഴകാരണം മത്സരം എട്ട് ഓവറാക്കി ചുരുക്കി. ആദ്യം ബാറ്റുചെയ്ത ഇന്ത്യ എട്ട് ഓവറിൽ അഞ്ചു വിക്കറ്റിന് 67 റൺസടെുത്തപ്പോൾ മറുപടിയായി ന്യൂസീലൻഡിന് ആറ് വിക്കറ്റിന് 61 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യയ്ക്ക് ആറ് റൺസ് വിജയം. ജസ്പ്രീത് ബുംറയായിരുന്നു മാൻ ഓഫ് ദ മാച്ച്. അന്ന് മത്സരശേഷം ഇവിടത്തെ കാണികളെ പ്രശംസിക്കാൻ ഇന്ത്യൻ ടീമംഗങ്ങൾ മറന്നില്ല. തിരുവനന്തപുരം ഇന്ത്യയുടെ ഭാഗ്യവേദിയാണ്. കളിച്ച രണ്ടു മത്സരങ്ങളും ഇവിടെ ജയിക്കാനായി. രണ്ടു മത്സരങ്ങളിലും ടോസ് ഭാഗ്യം എതിരാളികൾക്കായിരുന്നു. ഇന്ത്യൻ എ ടീം ഇവിടെ നടന്ന രണ്ടു പരമ്പരകളും തൂത്തുവാരി. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം 2018 നവംബറിൽ വെസ്റ്റിൻഡീസിനെതിരേ ആയിരുന്നു രണ്ടാം മത്സരം. 31.4 ഓവറിൽ 104 റൺസിന് വെസ്റ്റിൻഡീസ് ഓൾ ഔട്ടായപ്പോൾ 14.5 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ജയം കണ്ടെത്തി. നാല് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയായിരുന്നു കളിയിലെ താരം. ഞായറാഴ്ച മറ്റൊരു ജയത്തോടെ പരമ്പരവിജയം ലക്ഷ്യമിട്ടാണ് കോലിയും സംഘവും എത്തുന്നത്. Content Highlights:India vs West Indies Team India back to the lucky stadium
from mathrubhumi.latestnews.rssfeed https://ift.tt/38gHvjh
via
IFTTT