Breaking

Saturday, December 14, 2019

പൗരത്വബില്ലിനുനേരെ പ്രതിഷേധം: കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

മുംബൈ: കേന്ദ്രസർക്കാരിന്റെ പൗരത്വഭേദഗതിനിയമത്തിനുനേരെ പ്രതിഷേധിച്ച മുൻ ഐ.എ.എസ്. ഓഫീസർ കണ്ണൻ ഗോപിനാഥിനെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തു. കശ്മീരിൽ ജനാധിപത്യം നിഷേധിക്കപ്പെട്ടു എന്നുചൂണ്ടിക്കാട്ടി ഐ.എ.എസ്.വിട്ട അദ്ദേഹം ഇരുപതോളംപേരുമായി മറൈൻ ഡ്രൈവിലെ അംബാസഡർ ഹോട്ടലിനുമുന്നിൽ പ്രതിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തതെന്ന് പിന്നീട് സോൺ വൺ പോലീസ് ഡെപ്യൂട്ടി കമ്മിഷണർ സംഗ്രാംസിങ് നിശാന്താർ പറഞ്ഞു. 20 മിനിറ്റിനുശേഷം എല്ലാവരെയും വിട്ടയച്ചു. എന്നാൽ, അനധികൃതമായാണ് പോലീസ് തങ്ങളെ അറസ്റ്റുചെയ്തതെന്നും ഭരണഘടന വായിക്കാൻപോലും സമ്മതിച്ചില്ലെന്നും പ്രതിഷേധിക്കുന്നതിനു മുമ്പുതന്നെ തങ്ങളെ അറസ്റ്റുചെയ്തെന്നും പിന്നീട് കണ്ണൻ ഗോപിനാഥൻ ട്വിറ്റർ സന്ദേശത്തിലൂടെ പറഞ്ഞു. Content Highlights:Kannan Gopinathan detained during CAB protest


from mathrubhumi.latestnews.rssfeed https://ift.tt/2Egy59F
via IFTTT