Breaking

Thursday, December 26, 2019

വലയസൂര്യഗ്രഹണം തുടങ്ങി

കോഴിക്കോട്: അപൂർവ്വമായ വലയ സൂര്യഗ്രഹണം ആരംഭിച്ചു. വടക്കൻ മേഖലകളിൽ ഗ്രഹണം കൂടുതൽ വ്യക്തമായിത്തുടങ്ങി.വടക്കൻ കേരളത്തിൽ പൂർണ്ണ വലയ ഗ്രഹണവും മറ്റിടങ്ങളിൽ ഭാഗിക ഗ്രഹണവും ദൃശ്യമാവും. നഗ്നനേത്രങ്ങൾ കൊണ്ട് ഗ്രഹണം വീക്ഷിക്കരുതെന്ന മുന്നറിയിപ്പുണ്ട്. ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ വലയം പോലെ സൂര്യൻ ദൃശ്യമാകുന്നതാണ് വലയ സൂര്യഗ്രഹണം. ഈ നൂറ്റാണ്ടിലെ തന്നെ രണ്ടാമത്തെ വലയ ഗ്രഹണമാണ് ഇന്ന് കേരളത്തിൽ ദൃശ്യമാവുന്നത്. രാവിലെ 8.05 മുതൽ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.30 ന് പാരമ്യത്തിലെത്തും. ആ സമയം സൂര്യൻ 90 ശതമാനത്തോളം മറയ്ക്കപ്പെടും കാസർകോഡ്, കോഴിക്കോട്, വയനാട് ജില്ലകളിൽ 2.45 മിനുട്ട് സമയത്തേക്ക് വലയ ഗ്രഹണം കാണാം. മറ്റുജില്ലകളിൽ ഭാഗിക ഗ്രഹണവും കാണാം. നഗ്ന നേത്രങ്ങൾ കൊണ്ടോഎക്സ്റേ ഫിലിം എന്നിവ ഉപയോഗിച്ചോഗ്രഹണം കാണരുത്. സോളാർ ഫിൽറ്ററുകൾ, സോളാർ കണ്ണടകൾ, പിൻഹോൾ കാമറ എന്നിവ ഉപയോഗിച്ച് ഗ്രഹണം കാണാം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, കോട്ടയം ദേവമാതാ കോളേജ് ഗ്രൗണ്ട്, ചാലക്കുടി പനമ്പള്ളി മെമ്മോറിയൽ കോളേജ് ഗ്രൗണ്ട് , നാദാപുരം രാജാസ് ഹയർസെക്കൻഡറി സ്കൂൾ എന്നിവടങ്ങളിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഗ്രഹണം കാണാൻ സൗകര്യം ഒരുക്കും. സമയത്തിന് ഭക്ഷണം ഒഴിവാക്കണമെന്നതുൾപ്പെടെയുള്ള അന്ധവിശ്വാസങ്ങൾതെറ്റെന്ന് തെളിയിക്കാൻ ഇവിടങ്ങളിൽ പായസം വിതരണം ചെയ്യും. ഇതിനു മുമ്പ് കേരളത്തിൽ വലയ ഗ്രഹണം ദൃശ്യമായത് 2010ൽ തിരുവനന്തപുരത്താണ്. 2021ജൂൺ മാസം 21 ന് ഇന്ത്യയുടെ വടക്കൻ ഭാഗങ്ങളിൽ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തിൽ വളരെ ദുർബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് മാസം 21 നാണ്. അന്ന് 10 :58 മുതൽ 03:04 വരെ മധ്യകേരളത്തിൽ വലയ സൂര്യഗ്രഹണം ദൃശ്യമാകും. content highlights:solar eclipse in Kerala


from mathrubhumi.latestnews.rssfeed https://ift.tt/2ZsYyKP
via IFTTT