Breaking

Thursday, December 19, 2019

ശമ്പളം 26 ലക്ഷം രൂപ, ജോലി ലോകം ചുറ്റി ബോസിന്‍റെ ഫോട്ടോയെടുക്കല്‍

ലോകത്തെങ്ങും യാത്ര ചെയ്ത് ഫോട്ടോ എടുക്കാൻ താൽപര്യമുണ്ടോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് 26 ലക്ഷം രൂപയുടെ മാസശമ്പളമാണ്. ഓസ്ട്രേലിയൻ കോടീശ്വരനായ മാത്യു ലെപ്രേആണ് സ്വപ്നതുല്യമായ ജോലി വാഗ്ദാനം നൽകിയിരിക്കുന്നത്. ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇകൊമേഴ്സ് സ്ഥാപനമായവാരിയർ അക്കാദമായുടെ സ്ഥാപകനാണ് മാത്യു ലെപ്രേ. എന്നാൽ ജോലിക്ക് കുറച്ച് നിബന്ധനകൾ ഉണ്ടെന്ന് മാത്രം. മാത്യു ലെപ്രേയുടെ പേഴ്സണൽ ഫോട്ടോഗ്രാഫർ ആയാണ് നിയമനം. ബോസിന്റെ കൂടെ ലോകം മുഴുവൻ യാത്ര ചെയ്ത് ഫോട്ടോ പകർത്തണം. പാസ്പോർട്ടും ഫോട്ടോഗ്രഫിയിലുള്ള മികച്ച കഴിവും അഭികാമ്യം. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് പ്രധാനമായും യാത്ര ചെയ്യേണ്ടിവരിക. ദിവസമോ സമയമോ നോക്കാതെ എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാൻ റെഡിയാവണം എന്ന് മാത്രം. യാത്ര, താമസ, ഭക്ഷണച്ചെലവുകളെല്ലാം മുതലാളി സ്പോൺസർ ചെയ്യും. ബോസിന്റെ ഫോട്ടോ പകർത്തി സോഷ്യൽ മീഡിയകളിൽ അപ്ലോഡ് ചെയ്യേണ്ടതും ഫോട്ടോഗ്രാഫറുടെ പണിയാ ണ്. അഭിമുഖത്തിന് ശേഷമാവും തിരഞ്ഞെടുപ്പ്. ലക്ഷം രൂപ ശമ്പളം വാങ്ങി നിബന്ധനകളെല്ലാം പാലിച്ച് ലോകം മുഴുവൻ യാത്ര ചെയ്ത്, ഫോട്ടോ പകർത്താൻ അവസരം ലഭിക്കുന്ന ഭാഗ്യവാൻ ആരാകുമെന്നാണ് ലെപ്രേയുടെ സുഹൃത്തുക്കൾ ഉറ്റുനോക്കുന്നത്. Content Highlights:Millionaire is hiring a personal photographer,Millionaire is hiring a personal photographer, ECommerce millionaire Matthew Lepre


from mathrubhumi.latestnews.rssfeed https://ift.tt/35Dp5ay
via IFTTT