Breaking

Thursday, December 19, 2019

സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍നിന്ന് പുറത്താക്കിയ നടപടി കോടതി താത്കാലിമായി മരവിപ്പിച്ചു

വയനാട്: സിസ്റ്റർ ലൂസി കളപ്പുരയെ എഫ്സിസി മഠത്തിൽ നിന്ന് പുറത്താക്കിയ നടപടി കോടതി താൽകാലികമായി മരവിപ്പിച്ചു. എഫ്സിസി സന്യാസി സമൂഹത്തിൽനിന്നും സിസ്റ്റർ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിലാണ് നടപടി. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ഫോർ ലൂസി എന്ന കൂട്ടായ്മയാണ് ലൂസിക്കെതിരേയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയെ സമീപിച്ചത്. മുന്നറിയിപ്പുകൾ നൽകിയിട്ടുംസഭയുടെ നിയമങ്ങൾ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തെ സിസ്റ്റർ ലൂസിയെ എഫ്സിസി സന്യാസ മഠം പുറത്താക്കിയത്. ഈ നടപടിയിൽ ലൂസി വത്തിക്കാനടക്കം അപ്പീൽ നൽകിയിരുന്നെങ്കിലും ഇതെല്ലാം തള്ളുകയായിരുന്നു. ഇതിന് ശേഷമാണ് ജസ്റ്റിസ് ഫോർ ലൂസി കൂട്ടായ്മ കോടതിയെ സമീപിച്ചത്. Content Highlights;mananthavady muncif court temporarily stay the fcc action against sister lucy


from mathrubhumi.latestnews.rssfeed https://ift.tt/38PxABn
via IFTTT