Breaking

Tuesday, December 3, 2019

നുഴഞ്ഞുകയറ്റക്കാരെ 2024-ഓടെ പുറത്താക്കും -അമിത് ഷാ

റാഞ്ചി: ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി.) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും 2024-ഓടെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയാധ്യക്ഷനുമായ അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാർഖണ്ഡിലെ ചായ്ബാസയിൽ തിങ്കളാഴ്ച തിരഞ്ഞെടുപ്പു റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാർഖണ്ഡിലെ ഒട്ടേറെ ജവാന്മാർ അതിർത്തികാക്കുന്നവരായതിൽ ദേശീയവിഷയങ്ങൾക്കും സംസ്ഥാനത്ത് പ്രധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “യു.പി.എ. സർക്കാരിന്റെ പത്തുവർഷക്കാലത്ത് പാകിസ്താനിൽനിന്ന് ആർക്കും വന്ന് ഇന്ത്യയിൽ സ്ഫോടനം നടത്താമായിരുന്നു. ജവാൻമാരുടെ തലയറക്കാമായിരുന്നു. ബി.ജെ.പി. സർക്കാരിന്റെ കീഴിൽ, ഉറി, പുൽവാമ ആക്രമണങ്ങൾക്ക് പാകിസ്താനിൽക്കടന്നു പകരംവീട്ടി. ഭീകരരുടെ താവളങ്ങൾ തകർത്തു” -ഷാ പറഞ്ഞു. സംസ്ഥാനത്തെ കോൺഗ്രസ്-ജാർഖണ്ഡ് മുക്തിമോർച്ച കൂട്ടുകെട്ടിനെ അദ്ദേഹം വിമർശിച്ചു. ജാർഖണ്ഡിൽ അധികാരത്തിലേറിയാൽ ഗോത്രവർഗക്കാരായ ദളിതുകൾക്ക് ഇപ്പോഴുള്ള സംവരണത്തെ ബാധിക്കാതെ, മറ്റു പിന്നാക്ക സമുദായക്കാർക്കുള്ള സംവരണം കൂട്ടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അഞ്ചുഘട്ടങ്ങളായി നടക്കുന്ന ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം ശനിയാഴ്ചയാണ്. Content Highlights:Amit Shah sets nation-wide NRC deadline


from mathrubhumi.latestnews.rssfeed https://ift.tt/2Yc3lzW
via IFTTT