Breaking

Sunday, September 1, 2019

വാഹനാപകടക്കേസിൽ ശ്രീറാമിന്‌ ചീഫ് സെക്രട്ടറിയുടെ നോട്ടീസ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ ഐ.എ.എസ്. ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് ചീഫ് സെക്രട്ടറിയുടെ നോട്ടീസ്. വകുപ്പുതല അച്ചടക്ക നടപടിയുടെ ഭാഗമായുള്ള നോട്ടീസിന് 15 ദിവസത്തിനകം മറുപടി നൽകണം. ഐ.എ.എസ്. ഉദ്യോഗസ്ഥൻ പാലിക്കേണ്ട പെരുമാറ്റച്ചട്ടം ലഘിച്ചും ഗതാഗതനിയമങ്ങൾ പാലിക്കാതെയും കാറോടിച്ച് മാധ്യമപ്രവർത്തകന്റെ ജീവൻ നഷ്ടപ്പെടുത്തിയെന്നാണ് പരാതി. എന്നാൽ, കുറ്റം ചെയ്തിട്ടില്ലെന്ന മറുപടി വാങ്ങി നടപടിയിൽനിന്ന് ശ്രീറാമിനെ ഒഴിവാക്കാനുള്ള നീക്കം നടക്കുന്നതായി ആരോപണമുണ്ട്. പോലീസ് റിപ്പോർട്ട് പരിഗണിച്ചാണ് നോട്ടീസ്. സംഭവത്തിൽ ശ്രീറാം സസ്പെൻഷനിലാണ്. അത് തുടരുന്നതിന് നോട്ടീസ് നൽകി മറുപടി വാങ്ങണം. എന്നാൽ സർവീസിൽനിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്ക് പോകണമെങ്കിൽ ക്രിമിനൽ നടപടിച്ചട്ടങ്ങളുടെ അടിസ്ഥാനത്തിലേ പറ്റൂ. അതിന് കോടതി നിശ്ചിത കാലത്തേക്ക് ശിക്ഷിക്കണം. ഈ കേസിൽ അന്വേഷണം നടക്കുന്നതേയുള്ളൂ. മ്യൂസിയം പോലീസ് സ്റ്റേഷന് സമീപത്താണ് ശ്രീറാമും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച കാർ ബൈക്കിൽ ഇടിച്ച് ബഷീർ കൊല്ലപ്പെട്ടത്. അപകടസമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷികൾ മൊഴിനൽകിയിരുന്നു. മദ്യപിച്ചോയെന്ന് പരിശോധിക്കാൻ ഒമ്പത് മണിക്കൂറിനു ശേഷമാണ് രക്തസാമ്പിൾ ശേഖരിച്ചത്. ഇതുൾപ്പടെയുള്ള പോലീസ് നടപടികളും മെഡിക്കൽ കോളേജ് അശുപത്രിയിൽ പോകാതെ സ്വകാര്യ ആശുപത്രിയിൽ ശ്രീറാം ചികിത്സ തേടിയതുമൊക്കെ ഏറെ വിവാദമായിരുന്നു. അപകടസ്ഥലത്ത് കാണാതായ ബഷീറിന്റെ മൊബൈൽഫോൺ ഇതുവരെ കണ്ടെത്താനായില്ല. Content Highlights:accident case; chief secretary sent notice to sriram venkitaraman ias


from mathrubhumi.latestnews.rssfeed https://ift.tt/2Lm5VwV
via IFTTT