Breaking

Saturday, December 7, 2019

ആറുവയസുകാരിയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; അയല്‍വാസിയായ 19 കാരന്‍ അറസ്റ്റില്‍

കൊൽക്കത്ത: ആറുവയസുകാരിയെ ബാത്ത്റൂമിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അയൽക്കാരനായ 19 വയസുകാരനാണ് പിടിയിലായത്. കൊൽക്കത്ത ഗാർഡൻ റീച്ച് തർത്താല റോഡിലെ കെട്ടിടത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെൺകുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് പീഡനത്തിനിരയാക്കിയത്. പെൺകുട്ടിയുടെ മാതാവാണ് സംഭവത്തിൽ പോലീസിൽ പരാതി നൽകിയത്. തുടർന്ന് വെള്ളിയാഴ്ച പ്രതിയെ പിടികൂടുകയായിരുന്നു. പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തതായും പെൺകുട്ടിയുടെ വൈദ്യപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസിൽ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി. Content Highlights:six year old girl raped in bathroom, her neighbor arrested in kolkata


from mathrubhumi.latestnews.rssfeed https://ift.tt/38f8sUs
via IFTTT