Breaking

Sunday, February 16, 2020

ജാമിയ സംഘര്‍ഷം: ഡല്‍ഹി പോലീസ് ലൈബ്രറിയില്‍ കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്ത്

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ഡിസംബർ 15-ന് ജാമിയ മിലിയ സർവകലാശാല വിദ്യാർഥികളെ ഡൽഹി പോലീസ് ക്രൂരമായി മർദ്ദിക്കുന്നതിന്റെ പുതിയ ദൃശ്യങ്ങൾ പുറത്ത് വന്നു. ജാമിയ ലൈബ്രറിയിൽ ഉണ്ടായിരുന്ന വിദ്യാർഥികളെ പോലീസ് മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മുഖം മറച്ച്ക്കൊണ്ട് ലൈബ്രറിയിലേക്ക് കടന്നുകയറിയ പോലീസ് ഉദ്യോഗസ്ഥർ അവിടെ വായിച്ച്ക്കൊണ്ടിരിക്കുകയായിരുന്ന വിദ്യാർഥികളെ ലാത്തിക്കൊണ്ട് മർദ്ദിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വിദ്യാർഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലും പോലീസ് മർദ്ദനം തുടരുന്നുണ്ട്. ഉപകരണങ്ങളും നശിപ്പിക്കുന്നു. ജാമിയ കോർഡിനേഷൻ കമ്മിറ്റിയാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. ലൈബ്രറി റീഡിങ് ഹാളിൽ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ജാമിയയിലെ വിദ്യാർത്ഥികളോടുള്ളപോലീസിന്റെ ക്രൂരമായ നടപടി സർക്കാർ സ്പോൺസർ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു. ജാമിയ സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും ക്രൈംബ്രാഞ്ചിന് നേരത്തെ കൈമാറിയതാണെന്ന് ഡൽഹി പോലീസ് പ്രതികരിച്ചു. വീഡിയോ സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. Exclusive CCTV Footage of Police Brutality in Old Reading Hall, First floor-M.A/M.Phill Section on 15/12/2019 Shame on you @DelhiPolice @ndtvindia @ttindia @tehseenp @RanaAyyub @Mdzeeshanayyub @ReallySwara @ANI @CNN @ReutersIndia @AltNews @BBCHindi @the_hindu @TheQuint @BDUTT pic.twitter.com/q2Z9Xq7lxv — Jamia Coordination Committee (@Jamia_JCC) February 15, 2020 Content Highlights:Jamia violence-New CCTV footage shows Delhi Police beating up students in library


from mathrubhumi.latestnews.rssfeed https://ift.tt/31WHXAx
via IFTTT