Breaking

Wednesday, February 26, 2020

ബി.ജെ.പി. ലോക്‌സഭാംഗത്തിന്റെ ജാതിരേഖ വ്യാജമെന്ന് പരിശോധനാസമിതി

മുംബൈ: മഹാരാഷ്ട്രയിൽനിന്നുള്ള ബി.ജെ.പി. ലോക്സഭാംഗം ജയസിദ്ധേശ്വർ ശിവാചാര്യ മഹാസ്വാമി തിരഞ്ഞെടുപ്പുകമ്മിഷനു സമർപ്പിച്ച ജാതിസർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംസ്ഥാനസർക്കാരിന്റെ ജാതിപരിശോധനാസമിതി(സി.വി.സി.) കണ്ടത്തി. പട്ടികജാതിസംവരണമണ്ഡലമായ സോളാപുരിൽനിന്നുള്ള എം.പി.യാണ് ഇദ്ദേഹം. എം.പി.യുടെ പേരിൽ കേസെടുക്കാൻ സി.വി.സി. സോളാപുർ അക്കൽകോട്ട് തഹസിൽദാറോട് നിർദേശിച്ചു. ഇതോടെ അദ്ദേഹത്തിന് എം.പി.സ്ഥാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്ധർ പറഞ്ഞു. നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച ജാതി തെളിയിക്കുന്ന രേഖകളാണ് വ്യാജമെന്നു കണ്ടെത്തിയത്. സമിതിയുടെ കണ്ടെത്തലിനെതിരേ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം.പി. പ്രതികരിച്ചു. ലിംഗായത്ത് സമുദായത്തിന്റെ സ്വാമിയാണ് ജയസിദ്ധേശ്വർ ശിവാചാര്യ. മഹാരാഷ്ട്രാ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന, കോൺഗ്രസിലെ സുശീൽ കുമാർ ഷിന്ദേയെയാണ് ജയസിദ്ധേശ്വർ തോൽപ്പിച്ചത്. ദളിത് നേതാവ് പ്രകാശ് അംബേദ്കറായിരുന്നു മറ്റൊരു എതിർസ്ഥാനാർഥി. പ്രകാശ് അംബേദ്കറിന്റെ കക്ഷിയായ വഞ്ചിത് ബഹുജൻ അഘാഡി(വി.ബി.എ.)യുടെ നേതാവ് പ്രമോദ് ബി. ഗായിക്ക്വാദാണ് ജയസിദ്ധേശ്വറിനെതിരേ ജാതിപരിശോധനാസമിതിയെ സമീപിച്ചത്. Content Highlights: Casefiled against the parliamentarian


from mathrubhumi.latestnews.rssfeed https://ift.tt/2SWWWr7
via IFTTT