വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി രതീഷ് ചുവന്ന ഷർട്ടായിരുന്നു ഇട്ടിരുന്നത്. ഇയാൾ തേയിലത്തോട്ടത്തിൽ ഒരുപാടുനേരം നിൽക്കുന്നതും ആളുകളെ കണ്ടപ്പോൾ കുത്തനെയുള്ള ഇറക്കത്തിലൂടെ വേഗത്തിൽ ഓടിമറയുന്നതും റോഡിൽനിന്നൊരാൾ കണ്ടു. ഇയാൾ നാട്ടുകാരെ വിവരമറിയിക്കുകയും, അവർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിനോട് കാര്യം പറഞ്ഞു. സമീപത്ത് പരിശോധിച്ചപ്പോൾ, ഓടുന്നതിനിടെ വീണുപോയ രതീഷിന്റെ ഫോണും കണ്ടെത്തി. ഇതിലൂടെയാണ്, കൊലപാതകം നടന്ന് രണ്ടുമണിക്കൂറിനുള്ളിൽ പ്രതിയെ കണ്ടെത്താനായത്. ഇയാളുടെ വീട്ടിൽനിന്ന് കൊല്ലാനുപയോഗിച്ച കത്തിയും രക്തംപുരണ്ട ചുവന്ന ഷർട്ടും തത്തയെ കുടുക്കി സൂക്ഷിക്കാനുപയോഗിച്ച ബിഗ്ഷോപ്പറും കണ്ടെത്തി. തുടർന്ന്, പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. നാട്ടുകാരുടെ രോഷം അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതിയെ ചൊവ്വാഴ്ച പതിനൊന്നരയോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ഇത് നേരത്തേയറിഞ്ഞ് വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടിയിരുന്നു. പ്രതിയെ കൈയേറ്റം നടത്താൻ ശ്രമമുണ്ടായി. പ്രകോപിതരായ നാട്ടുകാരിൽനിന്ന് വളരെ പണിപ്പെട്ടാണ് പോലീസ് പ്രതിയെ സംരക്ഷിച്ചത്. ഉന്തിലും തള്ളിലുംപെട്ട് രണ്ട് പോലീസുകാരുടെ കൈക്ക് നിസ്സാരപരിക്കേറ്റു. ഒന്നര മണിക്കൂർ വീട്ടിലും സംഭവസ്ഥലത്തും തെളിവെടുപ്പ് നടത്തി. 16 മുറിവ് വീട്ടമ്മയുടെ മൃതദേഹത്തിൽ പതിനാറോളം മുറിവുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതിൽ തലയ്ക്കും കഴുത്തിനുമേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. ബാക്കി മുറിവുകളൊക്കെ ബലപ്രയോഗത്തിനിടയിലും തേയിലക്കാട്ടിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയതിനാലും ഉണ്ടായതാണ്. വീട്ടമ്മയുടെ ഒരു കാതിലെ കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ, അത് വലിച്ചിഴച്ചപ്പോൾ ഊരിപ്പോയതാകാം എന്നാണ് പോലീസിന്റെ നിഗമനം. ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ്മോഹൻ, ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആന്റണി, വണ്ടിപ്പെരിയാർ സി.ഐ. ടി.ഡി.സുനിൽകുമാർ, കുമളി സി.ഐ. വി.കെ.ജയപ്രകാശ്, എസ്.ഐ.മാരായ രഘു, ജമാൽ, നൗഷാദ് തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്. Content Highlights:idukki vandiperiyar house wife Murder
from mathrubhumi.latestnews.rssfeed https://ift.tt/2I1PdSd
via
IFTTT