കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രതി ജോളി ജയിലിൽ കൈഞരമ്പ് മുറിക്കാൻ ഉപയോഗിച്ച വസ്തുവിനെ സംബന്ധിച്ച് അവ്യക്തത തുടരുന്നു. പല്ലുകൊണ്ട് കൈയിലെ ഞരമ്പ് കടിച്ച് മുറിച്ച് ടൈലിൽ ഉരച്ച് വലുതാക്കിയെന്ന് ജോളി പോലീസിന് നൽകിയ മൊഴി. എന്നാൽ ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയാണ് പോലീസ് ജോളിയുടെ മൊഴിയെടുത്തത്. ജയിൽ അധികൃതർ ജോളിയുടെ സെല്ലിൽ കൂടുതൽ പരിശോധന നടത്തി. എന്നാൽ മുറിവുണ്ടാക്കാൻ ഉപയോഗിച്ച വസ്തുക്കൾ ഒന്നും സെല്ലിൽ നിന്ന് കണ്ടെത്താനായില്ല. ആത്മഹത്യ പ്രവണത കാണിച്ചിരുന്ന ജോളിയുടെ സുരക്ഷയെ മുൻ നിർത്തി മറ്റ് മൂന്ന് പേർക്ക് ഒപ്പമാണ് സെല്ലിൽ ജോളിയെ പാർപ്പിച്ചിരുന്നത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ ഇന്ന രാവിലെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ജില്ലാ ആശുപത്രിയിലേക്കാണ് ആദ്യം ജോളിയെ എത്തിച്ചത്. അവിടെ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവരുടെ ആരോഗ്യ നിലയിൽ ആശങ്കകളില്ലെന്നാണ് വിവരം. പുലർച്ചെയാണ് രക്തം വാർന്ന നിലയിൽ ജോളിയെ കണ്ടെത്തിയത്. ജയിൽ അധികൃതർ തന്നെ അവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) Content Highlights: Koodathai murder case accused jolly made suicide attempts in jail
from mathrubhumi.latestnews.rssfeed https://ift.tt/393howj
via
IFTTT