ക്വലാലംപുർ: ഒരാഴ്ച മുമ്പ് രാജിവെച്ച മഹാതിർ മുഹമ്മദ് വീണ്ടും മലേഷ്യയുടെ പ്രധാനമന്ത്രിയാകും. അൻവർ ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പകതൻ ഹാരപ്പൻ സഖ്യം തനിക്ക് പിന്തുണയർപ്പിച്ചിട്ടുണ്ടെന്ന് മഹാതിർ മുഹമ്മദ് അറിയിച്ചു. അൻവർ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. പ്രധാനമന്ത്രി പദത്തിലേക്ക് തിരിച്ചെത്താൻ ഇപ്പോൾ ഭൂരിപക്ഷത്തിന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും തീരുമാനം രാജാവിന് വിട്ട് നൽകിയിരിക്കുകയാണെന്നും മഹാതിർ മുഹമ്മദ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മഹാതിർ രാജിവെച്ചത്. അൻവർ ഇബ്രാഹിം പുതിയ രാഷ്ട്രീയസഖ്യം രൂപവത്കരിച്ച് അധികാരത്തിലേറുന്നത് തടയാനുള്ള മഹാതിറിന്റെ അനുയായികളുടെ നീക്കത്തിന്റെ ഭാഗമായിട്ടാണ് രാജിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ദീർഘകാലം മലേഷ്യയുടെ പ്രധാനമന്ത്രിയായിരുന്നു മഹാതിർ. 1981-ലാണ് ആദ്യം പ്രധാനമന്ത്രിയായത്. 2003-ൽ വിരമിച്ചു. ഇടവേളയ്ക്കുശേഷം 2018-ൽ വീണ്ടും അധികാരത്തിലെത്തി. 94 വയസ്സുള്ള മഹാതിർ മുഹമ്മദ് ജമ്മുകശ്മീർ, പൗരത്വ വിഷയങ്ങളിൽ ഇന്ത്യയ്ക്കെതിരെ നിലപാട് സ്വീകരിച്ച് വാർത്തകളിൽ ഇടംനേടിയിരുന്നു. Content Highlights:Malaysias Mahathir says he has support to return as PM
from mathrubhumi.latestnews.rssfeed https://ift.tt/2wYSHTx
via
IFTTT