ക്രൈസ്റ്റ്ചർച്ച്: ന്യൂസീലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷായ്ക്ക് അർധ സെഞ്ചുറി. 64 പന്തുകൾ നേരിട്ട ഷാ ഒരു സിക്സും എട്ടു ബൗണ്ടറികളുമടക്കം 54 റൺസെടുത്ത് പുറത്തായി. രണ്ടു സെഷൻ പിന്നിടുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 106 റൺസെന്ന നിലയിലാണ് ഇന്ത്യ. ചേതേശ്വർ പൂജാര (29*), അജിങ്ക്യ രഹാനെ (3*) എന്നിവരാണ് ക്രീസിൽ. മായങ്ക് അഗർവാൾ (7), ക്യാപ്റ്റൻ വിരാട് കോലി (3) എന്നിവരാണ് പുറത്തായ താരങ്ങൾ. രണ്ടാം ടെസ്റ്റിൽ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. രവിചന്ദ്രൻ അശ്വിന് പകരം രവീന്ദ്ര ജഡേജ ടീമിലെത്തി. പരിക്കേറ്റ ഇഷാന്ത് ശർമയ്ക്ക് പകരം ഉമേഷ് യാദവും ഇടംകണ്ടെത്തി. വിക്കറ്റിനു പിന്നിൽ ഋഷഭ് പന്ത് തന്നെ.
from mathrubhumi.latestnews.rssfeed https://ift.tt/39cGmtc
via
IFTTT