Breaking

Monday, February 24, 2020

ടിക്ക്‌ടോക്കിലിടാൻ ബൈക്കില്‍ അഭ്യാസപ്രകടനം, 15 കാരനടക്കം രണ്ട് പേർ ആശുപത്രിയില്‍

കൊല്ലം: പത്തനാപുരത്ത് ബൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്നതിനിടെ അപകടം. 15 വയസ്സുകാരനടക്കം രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ പുനലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കാട്ടൂരിനെയും കന്നറയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലത്തിനു മുകളിലായിരുന്നു വിദ്യാർഥികളുടെ അഭ്യാസ പ്രകടനം. ബൈക്കിന്റെ മുൻ ഭാഗം പൊന്തിച്ച് ഒറ്റട്ടയറിൽ ഓടിക്കുന്നതിന്റെയും മറ്റും വീഡിയോകളും പുറത്തായിട്ടുണ്ട്. ടിക്ടോക്കിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി അഭ്യാസങ്ങളുടെ ദൃശ്യങ്ങൾ പകർത്തുന്നതിനിടെയായിരുന്നു അപകടം. മൂന്ന് ബൈക്കുകൾ വേഗത്തിൽ പോകവെ തമ്മിൽ കൂട്ടിമുട്ടുകയായിരുന്നു. ആഡംബര ബൈക്ക് ഓടിച്ചിരുന്ന 15കാരനും എലിക്കാട്ടൂർ സ്വദേശി ജോൺസൺ ഓടിച്ചിരുന്ന ബൈക്കുമാണ് കൂട്ടിമുട്ടിയത്. പരിക്കേറ്റ ഇരുവരെയും പുല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലത്തിൽ അഭ്യാസപ്രകടനം നടത്തരുതെന്ന് നാട്ടുകാർ പലകുറി ആവശ്യപ്പെട്ടിരുന്നുവെങ്കിലും യുവാക്കൾ കാര്യമാക്കിയില്ല. അഭ്യാസ പ്രകടനം നടത്തുന്നതിനിടെ ഹെൽമെറ്റ് ധരിച്ചതിനാലാണ് അത്യാഹിതം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. content highlights:Bike accident while shooting video for TiK Tok


from mathrubhumi.latestnews.rssfeed https://ift.tt/2v8E2o0
via IFTTT