Breaking

Wednesday, February 26, 2020

ടിക്കറ്റ് റദ്ദാക്കലിലൂടെ റെയിൽവേക്ക്‌ കിട്ടിയത് 9000 കോടി രൂപ

കോട്ട (രാജസ്ഥാൻ): യാത്രാടിക്കറ്റ് റദ്ദാക്കിയതിലൂടെയും കാത്തിരിപ്പുപട്ടികയിലുള്ളവർ ടിക്കറ്റ് റദ്ദാക്കാത്തതിലൂടെയുംമാത്രം മൂന്നുവർഷത്തിനിടെ റെയിൽവേക്ക്‌ കിട്ടിയത് 9019 കോടി രൂപ. 2017 ജനുവരി ഒന്നുമുതൽ 2020 ജനുവരി 31 വരെയുള്ള കണക്കാണിത്. കാത്തിരിപ്പുപട്ടികയിലുള്ള ടിക്കറ്റുകൾ റദ്ദാക്കാത്ത ഒമ്പതരക്കോടി യാത്രക്കാരാണുണ്ടായിരുന്നത്. ഈയിനത്തിൽ 4335 കോടി രൂപ ലഭിച്ചു. റിസർവ് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയ വകയിൽ 4,684 കോടി രൂപയും കിട്ടി. റദ്ദാക്കിയതിലേറെയും സ്ളീപ്പർ, തേഡ് എ.സി. ടിക്കറ്റുകളാണ്. രാജസ്ഥാനിലെ കോട്ട സ്വദേശി സുജിത് സ്വാമിയുടെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണ് സെന്റർ ഫോർ റെയിൽവേ ഇൻഫമേഷൻ സിസ്റ്റംസ് ഈ വിവരങ്ങൾ നൽകിയത്. കച്ചവടം കൂടുതൽ ഓൺലൈൻവഴി: മൂന്നുവർഷത്തിനിടയിൽ ഓൺലൈൻവഴി വിറ്റത് 145 കോടി ടിക്കറ്റുകൾ. റിസർവേഷൻ കൗണ്ടറുകളിലൂടെ വിറ്റത് 74 കോടി മാത്രം.


from mathrubhumi.latestnews.rssfeed https://ift.tt/37YrNI7
via IFTTT