Breaking

Monday, February 24, 2020

സെന്‍സെക്‌സില്‍ 444 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിൽ 11945ലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയിൽ പടർന്നുപടിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. മറ്റ് എഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, മോൾക്യാപ് സൂചികകളെല്ലാം ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. ടെക്നോളജി, ലോഹം ഉൾപ്പടെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെതാഴ്ന്നു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. sensex dwon 444 pts


from mathrubhumi.latestnews.rssfeed https://ift.tt/3a1ccJ4
via IFTTT