Breaking

Wednesday, February 26, 2020

24 മണിക്കൂറിനുള്ളില്‍ മൂന്ന് യോഗം വിളിച്ച് അമിത് ഷാ; തിരുവനന്തപുരം സന്ദര്‍ശനം റദ്ദാക്കി

ന്യൂഡൽഹി: പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള സായുധകലാപം പൊട്ടിപ്പുറപ്പെട്ട ഡൽഹിയിൽ സ്ഥിതിഗതികൾ കൂടുതൽ മോശമാകുമ്പോൾ വീണ്ടും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളിൽ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേർത്തത്. മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ പുതിയതായി നിയമിച്ച സ്പെഷ്യൽ ദില്ലി കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവയും യോഗത്തിൽ പങ്കെടുത്തു. നേരത്തെ, ഡൽഹിയിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവകാശപ്പെട്ടിരുന്നത്. കലാപം നിയന്ത്രിക്കാൻ ആവശ്യത്തിന് സേനയെ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.ഇതിനിടെയാണ് മൂന്നാമത്തെ യോഗം അമിത് ഷാ വിളിച്ചിരിക്കുന്നത്.സംഘർഷം തടയുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടെന്ന് ആക്ഷേപം നിലനിൽക്കെയാണിത്. മൗജ്പൂർ, ജാഫ്രാബാദ് തുടങ്ങിയ അക്രമബാധിത പ്രദേശങ്ങളിൽ ഡൽഹി പോലീസ് ഉദ്യോഗസ്ഥരും എംഎൽഎമാരും തമ്മിൽ മികച്ച ഏകോപനം നടത്താൻ ആഭ്യന്തര മന്ത്രാലയം, ഡൽഹി സർക്കാർ, ഡൽഹി പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനിടയിൽ ഡൽഹിയിൽ സംഘർഷം പടരുന്ന പശ്ചാത്തലത്തിൽ അമിത് ഷാ തിരുവനന്തപുരം സന്ദർശനം റദ്ദാക്കി. അന്തരിച്ച മുതിർന്ന ആർ.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാൻ അമിത് ഷാ എത്തിച്ചേരേണ്ടതായിരുന്നു.കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്. Content Highlights: Amit Shah chairs 3 meetings in less than 24 hrs to discuss Delhi violence, cancels his Trivandrum visit


from mathrubhumi.latestnews.rssfeed https://ift.tt/2HWjhPf
via IFTTT