Breaking

Tuesday, February 25, 2020

ഫെബ്രുവരിയിൽ രാജ്യത്ത് ഏറ്റവും കൂടിയ ചൂട് കോട്ടയത്ത്

കോട്ടയം: ഇന്ത്യയിൽ ഫെബ്രുവരിയിലെ ഏറ്റവും കൂടിയ ചൂട് ഞായറാഴ്ച കോട്ടയത്ത് രേഖപ്പെടുത്തി. 38.5 ഡിഗ്രിയാണ് റബ്ബർ ബോർഡ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ രേഖപ്പെടുത്തിയത്. ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ സൈറ്റിലും ഇതേ കണക്ക് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് കർണാടകയിലെ കൽബുർഗിയിലാണ് ഇതിന് തൊട്ടുതാഴെയുള്ള ചൂട് രേഖപ്പെടുത്തിയത്. 38.4 ഡിഗ്രി സെൽഷ്യസ്. കോട്ടയത്ത് ആറുവർഷം മുമ്പ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 38.5 ഡിഗ്രി സെൽഷ്യസ് ചൂട്, രേഖപ്പെടുത്തിയിരുന്നു. പക്ഷേ, ഫെബ്രുവരിയിൽ ഇത്ര ചൂട് വന്നിട്ടില്ല. ഇൗ മാസം 10 തവണ ചൂട് 37 ഡിഗ്രി കടന്നു. തിങ്കളാഴ്ച ചൂട് കുറഞ്ഞു. 36.5 ഡിഗ്രി. ഇൗ മാസം 37.8 ഡിഗ്രി സെൽഷ്യസ് ഫെബ്രുവരി 17-നും 11-നുമുണ്ടായി. 1999-ലും 2018-ലും 37.8 ഡിഗ്രി സെൽഷ്യസ് ചൂട് വന്നിരുന്നു. Content Highlights:Kottayam records high temperature


from mathrubhumi.latestnews.rssfeed https://ift.tt/37UDj7l
via IFTTT