തിരൂർ: വർഗീയവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ ഫെയ്സ്ബുക്ക് കമന്റിട്ടുവെന്ന പരാതിയിൽ പോലീസുകാരനെതിരേ നടപടി. എ.ആർ. നഗർ കൊളപ്പുറം സ്വദേശിയും തിരൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും തിരൂർ സി.ഐയുടെ താത്കാലിക ഡ്രൈവറുമായ രജീഷിനെതിരേയാണ് നടപടി. മലപ്പുറം എ.ആർ. ക്യാമ്പിലേക്ക് രജീഷിനെ സ്ഥലംമാറ്റി ജില്ലാ പോലീസ് മേധാവി യു. അബ്ദുൾകരീം ഉത്തരവിറക്കി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. തിരൂർ ഡിവൈ.എസ്.പി. കെ.എ. സുരേഷ് ബാബുവിന്റെ മേൽനോട്ടത്തിൽ സി.ഐ. ഫർഷാദ് അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോർട്ട് നൽകാനാണ് ഉത്തരവ്. റിപ്പോർട്ട് നൽകിയാൽ തുടർനടപടിയുണ്ടാകും. കൊളപ്പുറം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ജനറൽസെക്രട്ടറിയും സി.പി.എം. എ.ആർ. നഗർ വലിയപറമ്പ് ബ്രാഞ്ച് സെക്രട്ടറിയും നടപടി ആവശ്യപ്പെട്ട് എസ്.പിക്ക് പരാതി നൽകിയിരുന്നു. Content Highlights:Facebook comment, The policeman was displaced
from mathrubhumi.latestnews.rssfeed https://ift.tt/2TlC5Nl
via
IFTTT