ബെംഗളൂരു: കർണാടകത്തിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ 32 ബി.ജെ.പി. നിയമസഭാംഗങ്ങൾ രാജിവെക്കുമെന്ന് കോൺഗ്രസ് നേതാവും എം.എൽ.സി.യുമായ സി.എം. ഇബ്രാഹിം. യെദ്യൂരപ്പയോട് കൂറുപുലർത്താത്ത എം.എൽ.എ.മാരാണ് രാജിവെക്കുന്നത്. യെദ്യൂരപ്പയുടെ പ്രശസ്തി വർധിക്കുന്നതുകാണാൻ ആഗ്രഹിക്കാത്തവരാണ് അവർ. കോൺഗ്രസിലെയും ജെ.ഡി.എസിലെയും എം.എൽ.എ.മാരെ അടർത്തിയെടുത്ത് സർക്കാർ രൂപവത്കരിക്കാനുള്ള യെദ്യൂരപ്പയുടെ തീരുമാനത്തിനുള്ള തിരിച്ചടിയാവുമിത്. പഴയ നീക്കമോർത്ത് അദ്ദേഹത്തിന് കുറ്റബോധം തോന്നുമെന്നും സി.എം. ഇബ്രാഹിം പറഞ്ഞു. Content Highlights:This is a setback for Yeddyurappas decision says ibrahim
from mathrubhumi.latestnews.rssfeed https://ift.tt/32vE2Li
via
IFTTT