കോഴിക്കോട്: വേദനയുമായി കോഴിക്കോട് കോംട്രസ്റ്റ് ആശുപത്രിയിലെത്തിയ 67-കാരന്റെ കണ്ണിൽനിന്ന് നീക്കംചെയ്തത് നാല് സെന്റീമീറ്റർ നീളമുള്ള മരക്കഷണം. വയനാട് പുൽപ്പള്ളി സ്വദേശിയാണ് 83 ദിവസത്തെ വേദന സഹിച്ച് കോംട്രസ്റ്റ് ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കെത്തിയത്. കഴിഞ്ഞവർഷം ഡിസംബർ അഞ്ചിന് ഇദ്ദേഹം മരച്ചില്ലയിലേക്ക് വീണ് കൺതടത്തിൽ ചെറിയൊരു മുറിവ് പറ്റിയിരുന്നു. വിവിധ കണ്ണാശുപത്രികളിൽ ചികിത്സതേടിയെങ്കിലും കണ്ണിനുണ്ടായ പഴുപ്പിനും വേദനയ്ക്കും ശമനമുണ്ടായില്ല. കാൻസറാണെന്ന സംശയപ്രകാരം പലയിടങ്ങളിൽനിന്നും ബയോപ്സി ടെസ്റ്റിനു പോലും നിർദേശിക്കുകയുണ്ടായി. ഏറ്റവും ഒടുവിലാണ് കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയിലെത്തിയത്. ബുധനാഴ്ച നടന്ന ശസ്ത്രക്രിയയിലൂടെയാണ് നാല് സെന്റീമീറ്റർ നീളമുള്ള മരക്കഷണം പുറത്തെടുത്തത്. ചീഫ് സർജൻ ഡോ. ലൈലാ മോഹനും അനസ്തെറ്റിസ്റ്റ് ഡോ. ദ്വിദീപ് ചന്ദ്രനും ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മരക്കഷണം പുറത്തെടുത്തത്. രോഗിയുടെ കാഴ്ചയ്ക്ക് തകരാർ സംഭവിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. Content Highlights:Kozhikode, piece of wood removed from eye
from mathrubhumi.latestnews.rssfeed https://ift.tt/32uwR5X
via
IFTTT