ന്യൂഡൽഹി: ഡൽഹിയിലെ അക്രമസംഭവങ്ങൾ ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്. ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിസംഘത്തിനൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം നൽകിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതിനാലാണ് ഇത്രയും പേർ കൊല്ലപ്പെട്ടതും ഇരുനൂറിലേറെ പേർക്ക് പരിക്കേറ്റതും. അതിനാൽ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കേന്ദ്രസർക്കാർ രാജധർമം പാലിക്കുന്നതിന് രാഷ്ട്രപതി ഇടപെടണം' -അദ്ദേഹം പറഞ്ഞു. കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട അമിത് ഷാ രാജിവെക്കണമെന്നും അക്രമസംഭവങ്ങൾ ഇല്ലാതാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി പറഞ്ഞു. Content Highlights:Delhi violence Manmohan Singh
from mathrubhumi.latestnews.rssfeed https://ift.tt/2Pv2ffq
via
IFTTT