Breaking

Saturday, February 29, 2020

ഡല്‍ഹി കലാപം; ഗാന്ധിജിയുടെ ആദർശം ഏറ്റവും ആവശ്യമുള്ള സമയം -യു.എൻ. മേധാവി

യു.എൻ.: സാമുദായിക രമ്യതയുണ്ടാക്കാൻ മഹാത്മാഗാന്ധിയുടെ ആദർശം പിന്തുടരേണ്ടത് ഏതുകാലത്തെക്കാളും ആവശ്യമായ സമയമാണിതെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് പറഞ്ഞു. ഡൽഹികലാപത്തിൽ ദുഃഖമറിയിച്ച അദ്ദേഹം, പരമാവധി സംയമനംപാലിക്കണമെന്നും അക്രമം ഒഴിവാക്കണമെന്നും അഭ്യർഥിച്ചു. കഴിഞ്ഞദിവസങ്ങളിലും ഗുട്ടറസ് കലാപത്തെക്കുറിച്ച് ആകുലത പ്രകടിപ്പിച്ചിരുന്നു. സമാധാനപരമായി ഒത്തുകൂടാനുള്ള അവകാശം സംരക്ഷിക്കണം -യു.എസ്. വാഷിങ്ടൺ: സമാധാനപരമായി സംഘംചേരാനുള്ള ജനങ്ങളുടെ അവകാശത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്ന് യു.എസ്. ഇന്ത്യയോട് അഭ്യർഥിച്ചു. അക്രമത്തിന് ഉത്തരവാദികളായവരെ കണ്ടെത്തണമെന്നും യു.എസ്. വിദേശകാര്യവകുപ്പ് പറഞ്ഞു. ഡൽഹി കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യം കേന്ദ്രസർക്കാരിനോടുപറഞ്ഞിട്ടുണ്ടെന്നും അറിയിച്ചു. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ പരിഗണിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോൾമാത്രമേ ജനാധിപത്യം ശക്തിപ്പെടൂവെന്ന് ഡെമോക്രാറ്റ് എം.പി. കോളിൻ ആൽഫ്രഡ് പറഞ്ഞു. ശാന്തമായി പ്രതിഷേധിക്കാനുള്ള അവകാശമുൾപ്പെടെ പൗരരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സെനറ്റിന്റെ വിദേശകാര്യസമിതിയംഗം ബോബ് മെൻഡെസ് പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2I2PXXq
via IFTTT