റിയാദ്: സൗദി അറേബ്യയിലെ സ്വകാര്യകമ്പനികളിലെ വിവിധ രാജ്യക്കാരായ 8,400 തൊഴിലാളികൾ സ്വദേശത്തേക്ക് മടങ്ങാൻ തയ്യാറെടുക്കുന്നു. മലയാളികൾ ഉൾപ്പെടുന്ന ഇന്ത്യക്കാരാണ് ഇവരിൽ വലിയൊരു വിഭാഗവും. ഇവർ മാനവവിഭവശേഷി മന്ത്രാലയത്തോട് ഫൈനൽ എക്സിറ്റ് വിസയ്ക്ക് അപേക്ഷിച്ചതായി സൗദി പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സാമ്പത്തികപ്രതിസന്ധിമൂലം മുന്നോട്ടുപോകാൻകഴിയാതെ പ്രയാസത്തിലായ കമ്പനികളിൽ ജോലിചെയ്യുന്നവരാണ് ഇവരിലധികവും. യുക്തമായ തീരുമാനം എടുക്കാനുള്ള ശ്രമത്തിലാണ് മന്ത്രാലയമെന്ന് മാനവവിഭവശേഷി മന്ത്രാലയം റിയാദ് ഘടകം ഡയറക്ടർ അബ്ദുൽകരീം അസീരി അറിയിച്ചു. തൊഴിലാളികൾക്ക് ലഭിക്കാനുള്ള ശമ്പളവും സ്വദേശത്തേക്ക് പോകാനുള്ള വിമാനടിക്കറ്റുൾപ്പെടെയുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കാനും മറ്റു നിയമപരമായ നടപടിക്രമങ്ങൾക്കുമായി അതാത് എംബസികളുമായി മന്ത്രാലയം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, വിദേശതൊഴിലാളികളുടെ സാമ്പത്തിക, താമസസാഹചര്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനുമായി അവർ താമസിക്കുന്ന ക്യാമ്പുകളിലേക്ക് ഉദ്യോഗസ്ഥരെ അയക്കാൻ ഉദ്ദേശിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. Content Highlights:8400 nris returning to india due to financial crisis
from mathrubhumi.latestnews.rssfeed https://ift.tt/32w2fRC
via
IFTTT