കൊച്ചി: മരട് ഫ്ളാറ്റ് വിഷയത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ദേവസിയെ കുരുക്കിലാക്കി കൂടുതൽ തെളിവുകൾ പുറത്ത്. മരടിന് സി.ആർ.സെഡ് രണ്ടിന്റെ സ്വഭാവമാണെന്ന് ദേവസിപ്രസിഡന്റായിരിക്കെ പഞ്ചായത്ത് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സിആർസെഡ് ഒന്നിലും മൂന്നിലുമാണെന്ന് തെറ്റായി രേഖപ്പെടുത്തിയതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. 2007-ലാണ് സത്യവാങ്മൂലം നൽകിയത്. ദേവസിയുടെ പ്രേരണയാലാണ് ഇത്തരത്തിൽ സത്യവാങ്മൂലം നൽകിയതെന്ന് അന്നത്തെ പഞ്ചായത്ത് സെക്രട്ടറി പി.ജെ.ആന്റണി ക്രൈംബ്രാഞ്ചിന് മൊഴി നൽകുകയും ചെയ്തിട്ടുണ്ട്. സി.ആർ.സെഡ് രണ്ടിലേക്ക് പഞ്ചായത്തിനെ മാറ്റിത്തരണമെന്നാവശ്യപ്പെട്ട് ദേവസി ബന്ധപ്പെട്ട വകുപ്പുകൾക്ക് കത്തയച്ചതും വിവാദമായിരുന്നു. സി.ആർ.സെഡ് ഒന്നിലും മൂന്നിലും വരുന്ന പ്രദേശങ്ങൾ കർശന നിയന്ത്രണങ്ങളുള്ളവയാണ്. കെട്ടിട നിർമാതാക്കൾ നൽകിയ ഹർജിയിലാണ് പഞ്ചായത്ത് ഇത്തരത്തിൽ എതിർ സത്യവാങ്മൂലം നൽകിയത്. എന്നാൽ നിർമാതാക്കളെ സഹായിക്കുന്ന നിലപാടാണ് സത്യവാങ്മൂലത്തിൽ പഞ്ചായാത്ത് എടുത്തിട്ടുള്ളത്. സി.ആർ.സെഡ് രണ്ടിലേക്ക് മാറ്റിത്തരണമെന്നാവശ്യപ്പെട്ട് വകുപ്പധികാരികൾക്ക് കത്ത് നൽകിയതിന് രണ്ട് മാസത്തിന് ശേഷമാണ് കോടതിയിൽ സത്യവാങ്മൂലം നൽകിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന സത്യവാങ്മൂലമാണ് ഇതെന്നാണ് ആക്ഷേപം. ദേവസിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയർന്ന് വന്നിട്ടും അദ്ദേഹത്തെ തള്ളി പറയാൻ സിപിഎം തയ്യാറായിട്ടില്ല.
from mathrubhumi.latestnews.rssfeed https://ift.tt/3c2rWO8
via
IFTTT