മുംബൈ: ഡൽഹി കലാപത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ശിവസേന. ഡൽഹി കത്തുകയും ജനങ്ങൾ അവരുടെ ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയാണെന്ന് ശിവസേന ചോദിച്ചു. മുഖപത്രമായ സാമ്നയിലൂടെയണ് ശിവസേന അമിത് ഷായുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്തത്. 30 പേർക്ക് ജീവൻ നഷ്ടമാകുകും പൊതുസ്വത്തിന് വ്യാപകമായ നാശമുണ്ടാകുകയും ചെയ്യുമ്പോൾ അമിത് ഷാ എന്താണ് ചെയ്യുന്നതെന്ന് ശിവസേന ചോദിച്ചു. കോൺഗ്രസോ മറ്റാരെങ്കിലുമോ ആണ് ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലുണ്ടായിരുന്നതെങ്കിൽ ആഭ്യന്തരമന്ത്രിയുടെ രാജിക്കായി മുറവിളി ഉയർന്നേനെ എന്നും സേന പറഞ്ഞു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ, എംപി പർവേഷ് വർമ, കപിൽ മിശ്ര എന്നിവർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതിനുള്ള ശിക്ഷയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിന് മുരളീധറിന്റെ സ്ഥലംമാറ്റമെന്നും ശിവസേന പറഞ്ഞു. Content Highlights: Delhi burning, Amit Shah missing: Shiv Sena hits out at Centre over violence in Delhi
from mathrubhumi.latestnews.rssfeed https://ift.tt/2TfVXkE
via
IFTTT