Breaking

Thursday, February 27, 2020

ഗുജറാത്തിലെ ഏറ്റുമുട്ടൽക്കൊലക്കേസ്: വിരമിച്ച വൻസാരയ്ക്കു സ്ഥാനക്കയറ്റം

അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടൽക്കേസുകളിൽ കുറ്റവിമുക്തനായ ഗുജറാത്ത് ഐ.പി.എസ്. ഉദ്യോഗസ്ഥൻ ഡി.ജി. വൻസാരയ്ക്ക് ഐ.ജി.യായി സ്ഥാനക്കയറ്റം നൽകി. വിരമിച്ച് ആറുവർഷമായപ്പോഴാണു സ്ഥാനക്കയറ്റം. ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡിന്റെ തലവനായിരുന്നു ഇദ്ദേഹം. 1987 ബാച്ചിലെ ഐ.പി.എസ്. ഉദ്യോഗസ്ഥനായ വൻസാര 2014 മേയ് 31-ന് ഡി.ഐ.ജി.യായാണു വിരമിച്ചത്. സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽക്കൊലക്കേസിൽ 2007 ഏപ്രിലിൽ അറസ്റ്റിലായതോടെ വൻസാര സസ്പെൻഷനിലായി. അന്നത്തെ സംസ്ഥാന ആഭ്യന്തര സഹമന്ത്രിയായ അമിത് ഷാ കൂട്ടുപ്രതിയായിരുന്നു. ജയിലിലായിരിക്കുമ്പോൾ 2013-ൽ ഇസ്രത്ത് ജഹാൻ വ്യാജ ഏറ്റുമുട്ടൽക്കൊലക്കേസിലും വൻസാരയെ സി.ബി.ഐ. അറസ്റ്റുചെയ്തു. 2015 ഫെബ്രുവരിയിലാണ് ജാമ്യം ലഭിച്ചത്. സസ്പെൻഷൻ മുതലുള്ള കാലയളവു പരിഗണിച്ച് വൻസാരയ്ക്കു സ്ഥാനക്കയറ്റം നൽകിയത് ഇതിനുശേഷമാണ്. വിരമിക്കുമ്പോൾ ഡി.ഐ.ജി.യായിരുന്നു 1987 ബാച്ചിലെ ഈ ഉദ്യോഗസ്ഥൻ. “ദേശവിരുദ്ധ ശക്തികൾ കെട്ടിച്ചമച്ച കേസിൽ കോടതി കുറ്റവിമുക്തനാക്കിയതു പരിഗണിച്ച് എനിക്ക് ഐ.ജി.യായി സ്ഥാനക്കയറ്റം നൽകിയിരിക്കുന്നു. കേന്ദ്ര, ഗുജറാത്ത് സർക്കാരുകൾക്കു നന്ദി”യെന്ന് വൻസാര ട്വിറ്ററിൽ കുറിച്ചു. 2017-ൽ സൊഹ്റാബുദ്ദീൻ കേസിലെ പ്രതികളെയെല്ലാം വെറുതേവിട്ടു. ഇസ്രത്ത് ജഹാനും മലയാളിയായ ജാവേദ് ഷെയ്ഖുമുൾപ്പെടെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ വിചാരണയ്ക്കുള്ള തെളിവുകളുണ്ടെന്ന് സി.ബി.ഐ.കോടതി കണ്ടെത്തി. ഐ.പി.എസ്. ഉദ്യോഗസ്ഥനെ വിചാരണ ചെയ്യുന്നതിന് ഇന്ത്യൻശിക്ഷാനിയമം 197 പ്രകാരമുള്ള അനുമതി സംസ്ഥാനസർക്കാർ നൽകാത്തതിനാൽ 2019 മേയിൽ ഇദ്ദേഹത്തെ ഇതേ കോടതി കുറ്റവിമുക്തനാക്കി. അവശേഷിക്കുന്ന പ്രതികളുടെ വിടുതൽഹർജി പരിഗണിക്കുന്ന കോടതിയോട്, പ്രതീക്ഷ നശിച്ചതായും താൻ ഇനി ഹാജരാകില്ലെന്നും ഇസ്രത്തിന്റെ അമ്മ ഷമീമ കൗസർ ഒക്ടോബറിൽ അറിയിച്ചിരുന്നു. Content Highlights:DG Vanzara has been promoted as the IGP


from mathrubhumi.latestnews.rssfeed https://ift.tt/388HuNb
via IFTTT