തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരുടെ ബൈക്കിൽ നിന്നും പെട്രോളും ഹെൽമെറ്റും മോഷ്ടിച്ചു. കഴിഞ്ഞ ദിവസം രാത്രി ഒന്നരയോടെയാണ് സംഭവമെന്ന് കരുതുന്നു.രണ്ട് ഹെൽമെറ്റുകളും ആറ് വാഹനങ്ങളിലെ പെട്രോളുമാണ് നഷ്ടപ്പെട്ടത്. യൂണിവേഴ്‌സിറ്റി കോളേജിൽ കഴിഞ്ഞ വർഷമുണ്ടായ സംഘർഷങ്ങളെ തുടർന്ന് ഏർപ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ നിന്നാണ് മോഷണം നടന്നത്. പത്ത് പോലീസുകാരാണ് കോളേജിന് മുന്നിൽ ഡ്യൂട്ടിയിലുള്ളത്. കഴിഞ്ഞ ദിവസം വൈകീട്ട് മണക്കാടിന് സമീപം നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇവരെക്കൂടി ഇവിടേക്ക് നിയോഗിച്ചിരുന്നു. രാത്രി രണ്ടരയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്.രാത്രി ഒന്നരയോടെ വാഹനങ്ങളിൽ നിന്നും പെട്രോൾ മാറ്റുന്നത് കണ്ട ചില വഴിയാത്രക്കാർ കൺട്രോൾ റൂമിൽ അറിയിച്ചിരുന്നു. കന്റോൺമെന്റ് പോലീസ് എത്തിയപ്പോഴേക്കും രണ്ട് പേർ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവരെ കണ്ടെത്താനായി ക്യാമറകൾ പോലീസ് പരിശോധിച്ചുവരികയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/32iR3aU
via
IFTTT