Breaking

Monday, February 24, 2020

എലിസബത്തിന് ഇനിയില്ല, അമ്മ കൈകളുടെ സുരക്ഷിതത്വം

എലിസബത്ത് അച്ഛൻ ജോമോനൊപ്പം ഏറ്റുമാനൂർ: അമ്മയുടെ കരങ്ങളുടെ സുരക്ഷിതത്വത്തിൽനിന്ന് അമ്മയില്ലാത്ത ലോകത്തേക്ക് ഒന്നരവയസ്സുകാരി എലിസബത്ത് എടുത്തെറിയപ്പെട്ടത് നിമിഷങ്ങൾക്കുള്ളിൽ. കോതനല്ലൂരിൽ ശനിയാഴ്ച രാത്രി കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ബിജിമോളുടെ മകളാണ് എലിസബത്ത്. അവൾക്കറിയില്ല, ഇനി അമ്മ ഒപ്പമുണ്ടാകില്ലെന്ന്. അച്ഛൻ ജോമോന്റെ തോളിലിരുന്ന് പതിവുപോലെ ചിരിക്കുന്ന എലിസബത്ത് അമ്മയെ അന്വേഷിക്കുമ്പോൾ ഒന്നും പറയാൻ ആർക്കുമാകുന്നില്ല. വാഹനാപകടത്തിൽ പരിക്കേറ്റ അധ്യാപിക മരിച്ചു കോതനല്ലൂർ: കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ അധ്യാപിക മരിച്ചു. ഏറ്റുമാനൂർ പട്ടിത്താനം പൊയ്കപ്പുറത്ത് (പ്ലാന്തോട്ടത്തിൽ) ജോമോന്റെ ഭാര്യ ബിജിമോൾ (37) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമൽ സ്കൂളിലെ അധ്യാപികയായിരുന്നു. ശനിയാഴ്ച രാത്രി എട്ടരയ്ക്ക് കോതനല്ലൂർ തൂവാനിസാ കവലയിലായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് ചെങ്ങന്നൂരിലേക്കുപോയ കെ.എസ്.ആർ.ടി.സി. ബസ് യുവതിയും ഭർത്താവും മകളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ചക്രം ബിജിമോളുടെ ദേഹത്തുകൂടി കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന ഭർത്താവ് ജോമോനും ഒന്നരവയസ്സുകാരിയായ മകൾ എലിസബത്തും നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടംകണ്ട് ഓടിക്കൂടിയ നാട്ടുകാർ ആംബുലൻസിൽ ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12.30-ന് മരിച്ചു. കുറുപ്പന്തറയിൽ മരണവീട്ടിൽ പോയശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. അമ്മ: മറിയം, സഹോദരി: ബിൻസി (അധ്യാപിക, ചാത്തമറ്റം ഗവ. ഹയർ സെക്കൻഡറി സ്കൂൾ). ശവസംസ്കാരം തിങ്കളാഴ്ച രണ്ടിന് പട്ടിത്താനം സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ ശനിയാഴ്ച രാത്രി 8.15വരെ അമ്മയുടെ മടിയിലായിരുന്നു എലിസബത്ത്. മകളെ മുറുകെപിടിച്ച ബിജിമോൾ ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ അടിയിൽ കുടുങ്ങിയ ബിജിമോളുടെ ഇടതുകാലിലും വയറിലൂടെയും കയറിയ ബസ് 10 മീറ്ററോളം മുന്നോട്ടുനീങ്ങിയാണ് നിന്നത്. പാതയോരത്തേക്ക് തെറിച്ചുവീണതുകൊണ്ട് എലിസബത്തും ജോമോനും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കുറുപ്പന്തറയിലുള്ള ബന്ധു മരിച്ചതിനെ തുടർന്ന് അവിടെ സന്ദർശനം നടത്തി തിരിച്ചു വരുകയായിരുന്നു ഇവർ. അതിനിടയിലാണ് പിറകിലൂടെയെത്തിയ ബസ് ഇവരുടെ സ്വപ്നങ്ങൾ തകർത്തത്. അപകടസ്ഥലത്ത് ഓടിയെത്തിയ നാട്ടുകാർ കാണുന്നത് പിൻചക്രങ്ങളുടെ അടിയിൽ കുടുങ്ങി കിടക്കുന്ന ബിജിമോളെയായിരുന്നു. ഉടൻതന്നെ ബസ് പിന്നോട്ടെടുത്തു. ബിജിമോളെ എടുക്കാൻ ശ്രമിച്ചങ്കിലും കാൽ അറ്റുപോകാറായ നിലയിലായിരുന്നു. സംഭവം നടന്നതിനുശേഷം അതുവഴിയെത്തിയ ഡോക്ടറുടെ സഹായത്തോടെ എടുക്കാൻ ശ്രമിച്ചെങ്കിലും അതിന് കഴിയാത്ത അവസ്ഥയിലായിരുന്നു. പരിക്ക് അതീവ ഗുരുതരമായതിനാൽ ആംബുലൻസിൽ മാത്രമേ കൊണ്ടുപോകാൻ സാധിക്കൂ എന്ന ഡോക്ടറുടെ നിർദേശപ്രകാരം 108 ആംബുലൻസ് എത്തിയാണ് ബിജിമോളെ ആശുപത്രിയിലെത്തിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


from mathrubhumi.latestnews.rssfeed https://ift.tt/2HNLrMa
via IFTTT