Breaking

Thursday, February 27, 2020

കൊറോണ: ജപ്പാന്‍ തീരത്ത് കപ്പലില്‍ കുടുങ്ങിയ 119 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

ന്യൂഡൽഹി: കൊറോണ (കോവിഡ്-19) വൈറസ് ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിലെ 119 ഇന്ത്യക്കാരെ ഡൽഹിയിലെത്തിച്ചു. പ്രത്യേക എയർ ഇന്ത്യ വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഇവരെ ഡൽഹിയിലെത്തിച്ചത്. ഇന്ത്യക്കാർക്ക് പുറമേ ശ്രീലങ്ക, നേപ്പാൾ, സൗത്ത് ആഫ്രിക്ക, പെറു എന്നീ രാജ്യങ്ങളിൽനിന്നായി അഞ്ചു പേരും വിമാനത്തിലുണ്ടായിരുന്നു. 119 പേരെയും നിരീക്ഷണത്തിനായി 14 ദിവസം ഡൽഹിയിലെ ചാവ്ല ഐടിബിപി ക്യാമ്പിൽ താമസിപ്പിക്കും. യാത്രക്കാരെ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയ ജാപ്പനീസ് അധികൃതർക്കും എയർ ഇന്ത്യയ്ക്കും വിദേശകാര്യമന്ത്രി എസ് ജയശങ്കർ പ്രത്യേകം നന്ദി അറിയിച്ചു. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ഡയമണ്ട് പ്രിൻസസ് കപ്പൽ ഫെബ്രുവരി അഞ്ചിനാണ് ജാപ്പനീസ് തീരത്ത് പിടിച്ചിട്ടിരുന്നത്. കപ്പലിൽ ആകെയുള്ള 3711 യാത്രക്കാരിൽ 138 ഇന്ത്യക്കാരാണുണ്ടായിരുന്നത്. ഇതിൽ ആറ് യാത്രക്കാർ ഒഴികെ 132 പേരും കപ്പലിലെ ജീവനക്കാരായിരുന്നു. പരിശോധനയിൽ കൊറോണ സ്ഥിരീകരിച്ച 16ഇന്ത്യക്കാർ ജപ്പാനിൽ ചികിത്സയിൽ തുടരുകയാണ്.ഇവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. Air India flight has just landed in Delhi from Tokyo,carrying 119 Indians & 5 nationals from Sri Lanka,Nepal, South Africa&Peru who were quarantined onboard the #DiamondPrincess due to #COVID19. Appreciate the facilitation of Japanese authorities. Thank you @airindiain once again — Dr. S. Jaishankar (@DrSJaishankar) February 26, 2020 നേരത്തെ ചൈനയിൽ കുടുങ്ങിയ 640 ഇന്ത്യക്കാരെയും കേന്ദ്രസർക്കാർ രണ്ട് എയർഇന്ത്യ വിമാനങ്ങളിലായി ഇന്ത്യയിലെത്തിച്ചിരുന്നു. നിലവിൽ 37 രാജ്യങ്ങളിലായി പടർന്നുപിടിച്ച കൊറോണ ഇതുവരെ 81,000 പേർക്കാണ് സ്ഥീരീകരിച്ചത്. 2750 പേർ വൈറസ് ബാധയിൽ മരണപ്പെടുകയും ചെയ്തു. content highlights;119 Indians From Quarantined Japan Ship Land In Delhi On Air India Flight


from mathrubhumi.latestnews.rssfeed https://ift.tt/3869mRM
via IFTTT