ന്യൂഡൽഹി: കൊറോണ വൈറസ് (കോവിഡ്-19) പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജപ്പാൻ, ദക്ഷിണകൊറിയൻ പൗരന്മാർക്ക് ഇന്ത്യ ഭാഗികമായി യാത്രാവിലക്ക് ഏർപ്പെടുത്തി. വിസ ഓൺ അറൈവൽ സേവനത്തിനാണ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജപ്പാനിലും കൊറിയയിലും കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് കേന്ദ്രം ആഭ്യന്ത്ര മന്ത്രാലയം ഈ രണ്ട് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് ഭാഗികമായിവിലക്ക്ഏർപ്പെടുത്തിയത് ദക്ഷിണകൊറിയയിൽ കൊറോണ ബാധിതരുടെ എണ്ണം ക്രമാധീതമായി വർധിക്കുകയാണ്. ഇതുവരെ 2022 പേർക്ക് ദക്ഷിണ കൊറിയയിൽ വൈറസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാത്രം പുതുതായി 256 കേസുകൾ റിപ്പോർട്ട് ചെയ്തു. വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയ്ക്ക് ശേഷം ഏറ്റവും കൂടുതൽ കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുള്ളത് ദക്ഷിണ കൊറിയയിലാണ്. വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന 13 പേർ മരിച്ചു. ജപ്പാനിൽ ഇതുവരെ 186 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നാല് പേർ മരിക്കുകയും ചെയ്തു. ഒരു മാസത്തേക്ക് രാജ്യത്തെ സ്കൂളുകൾ അടയ്ക്കാനും ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസൊ ഉത്തരവിട്ടിരുന്നു. ഇറാൻ വൈസ് പ്രസിഡന്റ് മസൗമെ എബ്തെക്കറിനും കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നൈജീരിയയിലും പുതുതായി കൊറോണ സ്ഥിരീകരിച്ചു. ഇതുവരെ 50ഓളം രാജ്യങ്ങളിലായി പടർന്നുപിടിച്ച കൊറോണയിൽ ഇതുവരെ 2800ലേറെ പേർ മരണപ്പെട്ടു. 82000ത്തോളം പേർക്ക് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. content highlights;No visa on arrival in India for Japanese, South Korean citizens
from mathrubhumi.latestnews.rssfeed https://ift.tt/3afsbDQ
via
IFTTT