മൂവാറ്റുപുഴ: സ്നേഹം നടിച്ച് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച ശേഷം മതം മാറാനാവശ്യപ്പെട്ടെന്ന പരാതിയിൽ മൂവാറ്റുപുഴ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ പോസ്റ്റ് ഓഫീസ് ജങ്ഷനിൽ ട്രാവൽ ഏജൻസി നടത്തിവരുന്ന പേഴക്കാപ്പിള്ളി കുളക്കാടൻകുഴിയിൽ അലിയാർ (അലി-49) ആണ് പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ പെരുമ്പാവൂരിൽ കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 18-നാണ് ഇയാൾക്കെതിരേ കാഞ്ഞാർ സ്വദേശിനി പരാതി നൽകിയത്. ട്രാവൽ ഏജൻസിയിലെ ജീവനക്കാരിയായിരുന്ന 24-കാരി നൽകിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ഏപ്രിലിൽ ടൂർ ഏജൻസിയിൽ ജോലിക്കെത്തിയ തന്നെ ഒന്നര വർഷത്തോളം സ്ഥാപന ഉടമ പ്രലോഭിപ്പിച്ച് ഗോവ, മൈസൂരു, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നും പിന്നീട് മതം മാറ്റാൻ പ്രേരിപ്പിച്ചുവെന്നുമാണ് പരാതി. ഇതിനെത്തുടർന്ന് യുവതി ജോലി ഉപേക്ഷിച്ചു. ജോലിക്ക് വരാതായതോടെ സ്ഥാപന ഉടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. മതം മാറിയാൽ സ്ഥാപന ഉടമ സാമ്പത്തിക സഹായവും സഹോദരിക്ക് വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തിരുന്നു എന്നും യുവതി പറയുന്നു. ഇയാളെ ചോദ്യം ചെയ്ത പോലീസ് തെളിവെടുപ്പിനായി വാഗമണ്ണിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി തുടർ തെളിവെടുപ്പുകൾ നടത്തും. Content Highlights:man arrested for rape conversion Moovattupuzha
from mathrubhumi.latestnews.rssfeed https://ift.tt/2VqNQ7F
via
IFTTT