കൊച്ചി: കൊറോണ ലക്ഷണങ്ങൾ സംശയിച്ചിരുന്നമലേഷ്യയിൽ നിന്നെത്തിയ പയ്യന്നൂർ സ്വദേശി മരിച്ചു. രാത്രി 12 മണിയോടെഎറണാകുളം മെഡിക്കൽ കോളേജ്ജി ആശുപത്രിയിലായിരുന്നു മരണം.വൈറൽ ന്യുമോണിയയാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മുപ്പത്തിയാറുകാരനെ കൊറോണ ലക്ഷണങ്ങളോടെ എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മലേഷ്യയിൽനിന്നെത്തിയ ഇയാൾക്ക് ശ്വാസകോശത്തിൽ ഗുരുതരമായ വൈറൽ ന്യൂമോണിയ ബാധിച്ചിട്ടുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യുവാവിനെ പരിശോധനയ്ക്കുശേഷം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സ്രവങ്ങൾ ആലപ്പുഴ വൈറോളജി ലാബിൽ പരിശോധനയ്ക്കയച്ചു. ഇവിടെനിന്ന് ലഭിച്ച ആദ്യഫലം നെഗറ്റീവായിരുന്നു. യുവാവിന്റെ നില ഗുരുതരമായതിനെത്തുടർന്ന് രണ്ടാമതും പരിശോധനയ്ക്കായി സ്രവങ്ങൾ പുനെയിലേയ്ക്ക് അയച്ചിട്ടുണ്ട്. രണ്ടാമത്തെ പരിശോധനാഫലം ശനിയാഴ്ച ഉച്ചയോടെ ലഭിക്കും. തുടർന്നു മാത്രമേ കൊറോണയാണോയെന്നു സ്ഥിരീകരിക്കാനാവൂ. അതിന്റെ ഫലം കൂടി അറിഞ്ഞശേഷമേ മൃതദേഹം വിട്ടു കൊടുക്കൂ. Content Highlights:A native of Payyanur who came to Malaysia died of fever atkalamassery medical college
from mathrubhumi.latestnews.rssfeed https://ift.tt/3aqstb5
via
IFTTT