ന്യൂഡൽഹി: നബാർഡിലെ (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്മെന്റ്)ഓഫീസ് അറ്റന്റഡ് തസ്തികയിലേക്ക് നടത്തിയ പ്രിലിമിനറി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. nabard.org എന്ന വെബ്സൈറ്റിലൂടെ ഫലം പരിശോധിക്കാം. ഫെബ്രുവരി നാലിനാണ് പരീക്ഷ നടന്നത്. പ്രിലിമിനറി പരീക്ഷയിൽ യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് മാർച്ച് 14-ന് നടക്കുന്ന മെയിൻ പരീക്ഷയിൽ പങ്കെടുക്കാം. റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂട്, ജനറൽ അവയർനെസ്, ഇംഗ്ലീഷ് ഭാഷ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളാണ് മെയിൻ പരീക്ഷയ്ക്കുണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. Content Highlights: NABARD Office Attendant Prelims Result Declared
from mathrubhumi.latestnews.rssfeed https://ift.tt/2Pz6zdz
via
IFTTT