Breaking

Monday, February 24, 2020

അംഗീകാരമില്ലാത്തത് മറച്ചുവെച്ചു; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ കഴിയാതെ വിദ്യാര്‍ഥികള്‍

കൊച്ചി: സ്കൂളിന് അംഗീകാരമില്ലാത്തതിനാൽ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ 29 വിദ്യാർഥികൾ. കൊച്ചി തോപ്പുംപടി അരൂജ ലിറ്റിൽ സ്റ്റാഴ്സ് സ്കൂളിലാണ് സംഭവം. സിബിഎസ്ഇ അംഗീകാരമില്ലാത്തത് സ്കൂൾ മാനേജ്മെന്റ് മറച്ചുവെച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കളും കുട്ടികളും തിങ്കളാഴ്ച രാവിലെ മുതൽ സ്കൂളിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. കുട്ടികൾക്ക് പരീക്ഷയെഴുതാൻ സംവിധാനമുണ്ടാക്കണമെന്നും കുട്ടികളുടെ ഭാവി സംരക്ഷിക്കണമെന്നുമാണ് രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. അതേസമയം അടുത്ത വർഷം പരീക്ഷ എഴുതാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന മറുപടിയാണ് സ്കൂൾ മാനേജ്മെന്റ് അധികൃതർ നൽകുന്നത്. എന്നാൽ കുട്ടികളുടെ ഒരു വർഷം പാഴായി പോകുമെന്നതിനാൽ ബദൽ മാർഗം കണ്ടെത്തണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. പരീക്ഷ അടുത്തിട്ടും ഹാൾ ടിക്കറ്റ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സ്കൂളിന് അംഗീകാരമില്ലെന്ന വിവരം രക്ഷിതാക്കൾ തിരിച്ചറിയുന്നത്. എന്നാൽപരീക്ഷ എഴുതാൻ സാധിക്കില്ലെന്ന വിവരം കഴിഞ്ഞ സെപ്തംബറിൽതന്നെ അറിയുമായിരുന്ന മാനേജ്മെന്റ് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു. എട്ടാം ക്ലാസ് വരെ മാത്രമാണ് അരൂജ സ്കൂളിന് അംഗീകാരമുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ ഒമ്പതാം ക്ലാസിന് ശേഷം വിദ്യാർഥികളെ സ്കൂൾ അധികൃതർ മറ്റ് സ്കൂളിലേക്കെത്തിച്ചാണ് പത്താം ക്ലാസ് പരീക്ഷ എഴുതിച്ചിരുന്നത്. സ്കൂളിൽ പ്രതിഷേധം തുടരുന്നതിനിടെ അനിഷ്ഠ സംഭവങ്ങൾ ഒഴിവാക്കാൻ സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. content higlights;thoppumpady arooja little star 10th standard CBSE students unable to written exma


from mathrubhumi.latestnews.rssfeed https://ift.tt/2VgDGXi
via IFTTT