Breaking

Wednesday, February 26, 2020

അർധ അതിവേഗ തീവണ്ടി ഓടുക സ്റ്റാൻഡേഡ് ഗേജ് പാളത്തിൽ

തൃശ്ശൂർ: തിരുവനന്തപുരം-കാസർകോട് റൂട്ടിൽ 60,000 കോടി മുതൽമുടക്കിൽ വരാൻപോകുന്ന അർധ അതിവേഗ (സെമി ഹൈസ്പീഡ്) റെയിൽവേ ലൈനിൽ ഉപയോഗിക്കുന്ന പാളങ്ങൾ സ്റ്റാൻഡേഡ് ഗേജിലുള്ളതായിരിക്കും. വിദേശരാജ്യങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പാളങ്ങൾ തമ്മിലുള്ള വീതി നാലടി എട്ടര ഇഞ്ചായിരിക്കും (1.435 മീറ്റർ). നിലവിലുള്ള ബ്രോഡ്‌ഗേജ് പാളങ്ങളെക്കാൾ വീതി കുറവാണിതിന്. വൈകാതെ പണികൾ തുടങ്ങുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് െട്രയിൻ റൂട്ടിലും ന്യൂഡൽഹി-മീററ്റ് റാപ്പിഡ് റെയിൽ സിസ്റ്റത്തിനും ശേഷം തിരുവനന്തപുരം-കാസർകോട് റെയിൽ ഇടനാഴിയാണ് സ്റ്റാൻഡേഡ് ഗേജ് ഉപയോഗിച്ച് നിലവിൽവരുക. സ്റ്റാൻഡേഡ് ഗേജ് പാളങ്ങളിൽ ഓടിക്കാനുള്ള കോച്ചുകൾ, എൻജിനുകൾ എന്നിവ വിദേശത്തുനിന്ന് ഇറക്കുമതിചെയ്യേണ്ടിവരും. മണിക്കൂറിൽ 300 കിലോമീറ്ററിൽ കൂടുതൽ വേഗത്തിലോടുന്ന ബുള്ളറ്റ് െട്രയിനുകൾ സ്റ്റാൻഡേഡ് ഗേജിലൂടെ മാത്രമേ ഓടിക്കാനാവൂ.പാളത്തിന്റെ വശങ്ങളിൽ സിഗ്നൽ പോസ്റ്റുകൾ ഉണ്ടാവില്ല. സിഗ്നലുകൾ എൻജിൻ കാബിനുള്ളിൽ ലോക്കോപൈലറ്റിന് മുൻകൂട്ടിത്തന്നെ അറിയിക്കുകയാണു ചെയ്യുന്നത്. മികച്ച നിലവാരംസ്റ്റാൻഡേഡ് ഗേജ് പാളങ്ങൾ മികച്ച നിലവാരത്തിലുള്ളതാണ്. ഇതിലൂടെ ഓടുന്ന തീവണ്ടികൾക്ക് ഉലച്ചിൽ കുറവായിരിക്കും. ട്രാക്കിന് വീതി കുറവായതിനാൽ ഭൂമിയുടെ ഉപയോഗപ്പെടുത്തൽ ബ്രോഡ്‌ഗേജിനെ അപേക്ഷിച്ച് കുറവായിരിക്കും.-വി. അജിത്ത് കുമാർ, എം.ഡി., കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ


from mathrubhumi.latestnews.rssfeed https://ift.tt/3c9bP15
via IFTTT