Breaking

Wednesday, February 26, 2020

പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കണം; അര്‍ധരാത്രിയില്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: ഡൽഹി സംഘർഷത്തിൽ പരിക്കേറ്റവർക്ക് സുരക്ഷിതമായി സഞ്ചരിക്കാനും ചികിത്സ ആവശ്യമുള്ളവർക്ക് അത് ഉറപ്പ് വരുത്തണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവ്. ഇതുമായി ബന്ധപ്പെട്ട അടിയന്തര ഹർജിയിൽ ചൊവ്വാഴ്ച അർധരാത്രിയിൽ വാദം കേട്ടുകൊണ്ടാണ് പോലീസിന് ഡൽഹി ഹൈക്കോടതിനിർദേശം നൽകിയിരിക്കുന്നത്. പരിക്കേറ്റവർക്ക് മതിയായ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് സുരക്ഷിതമായി പോകണമെന്നാവശ്യപ്പെട്ടുള്ള ഹർജി ജസ്റ്റിസ് എസ്.മുരളീധറിന്റെ വസതിയിലാണ് വാദം കേട്ടത്. ജസ്റ്റിസുമാരായ എസ്.മുരളീധർ, അനൂപ് ജെ.ഭാനുമതി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ പറയുന്ന കാര്യങ്ങൾ ഉറപ്പാക്കാനും പരിക്കേറ്റവരുടെ വിവരങ്ങളും അവർക്ക് നൽകുന്ന ചികിത്സയും ഉൾപ്പെടെ കംപ്ലെയിൻസ് റിപ്പോർട്ട് നൽകാനും കോടതി ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു. ഹർജി കോടതി ഇന്ന് ഉച്ചക്ക് ശേഷം 2.15-ന് വീണ്ടും പരിഗണിക്കും. വടക്ക് കിഴക്കൻ ഡൽഹിയിലെ പ്രധാന ആശുപത്രി സൂപ്രണ്ടുമാരെ ഉത്തരവ് അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:Ensure Safe Passage Of Wounded To Hospital-Delhi High Court Tells Cops In Midnight Order


from mathrubhumi.latestnews.rssfeed https://ift.tt/2SXkUCK
via IFTTT